സുഹൃത്തിനൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് അപകടം; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഇരുവരും കുളിക്കാനായി കടവിലെത്തിയത്. പുഴയുടെ മറുകരയിലേക്ക് ഒന്നിച്ച് നീന്തുന്നതിനിടെ പുഴയ്ക്ക് നടുവിൽ വെച്ച് ഒഴുക്കിൽപ്പെടുകയായിരുന്നു.

body of a young man who went missing in river has been found

മലപ്പുറം: സുഹൃത്തിനോടൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആനക്കയം പുഴയിൽ പാറക്കടവ് ഭാഗത്ത് പുഴ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപോയ കോഴിക്കോട് തിരുവണ്ണൂർ തയ്യിൽ ഹിൽത്താസിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ആറ് മണിയോടെ ദുരന്തനിവാരണ സേന മുങ്ങിയെടുത്തത്. താലൂക്ക് ദുരന്തനിവാരണ സേന അംഗമായ വെട്ടുപാറ ജലീൽ ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ്, വട്ടപ്പാറ കുഞ്ഞാപ്പു, സൈതലവി കരിപ്പൂർ, ഖലീൽ പള്ളിക്കൽ, അഷ്റഫ് മുതുവല്ലൂർ, ഫൈസൽ മുണ്ടക്കുളം വാസു കോട്ടാശേരി, എന്നിവരാണ് തിരച്ചിലിനെത്തിയത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ സുഹൃത്തിനൊപ്പം നീന്തുന്നതിനിടെയാണ് ആനക്കയം പുള്ളിയിലങ്ങാടി പാറക്കടവിൽ രാളെ കാണാതായത്. മറ്റൊരാൾ നീന്തി രക്ഷപ്പെട്ടു. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തയ്യിൽ ഹിൽത്താസിനെയാണ് (35) കാണാതായത്. എടവണ്ണ സ്വദേശി വളാപറമ്പിൽ അബ്ദുൽ ജഷീലാണ് (27) രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഇരുവരും കുളിക്കാനായി കടവിലെത്തിയത്. പുഴയുടെ മറുകരയിലേക്ക് ഒന്നിച്ച് നീന്തുന്നതിനിടെ പുഴയ്ക്ക് നടുവിൽ വെച്ച് ഒഴുക്കിൽപ്പെടുകയായിരുന്നു.

കടവിൽ കുളിക്കാനെത്തിയ സ്ത്രീ ബഹളം വെച്ചതോടെയാണ് നാട്ടുകാർ സംഭമറിഞ്ഞത്. നാട്ടുകാരും അഗ്‌നിശമന സേനയും ആദ്യം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടാൾ ഉയരത്തിൽ വെള്ളവും ശക്തമായ ഒഴുക്കുമുള്ള സ്ഥലമാണിവിടെ. സംഭവമറിഞ്ഞ് നിരവധി പേരാണ് തടിച്ചുകൂടിയത്. മുങ്ങൽ വിദഗ്ധരും ട്രോമാകെയർ, സിവിൽ ഡിഫൻസ് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. മഞ്ചേരി, മലപ്പുറം യൂണിറ്റിലെ അഗ്‌നിശമന സേനാംഗങ്ങളും കടവിലെത്തി രക്ഷാപ്രവർത്തനം നടത്തി. രാത്രി ഒമ്പതോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് തെരച്ചിൽ പുനഃരാരംഭിച്ചത്.

അറബിക്കടലിൽ നിന്നും കാലവര്‍ഷക്കാറ്റ് കരയിലേക്ക്: സംസ്ഥാനത്തിൻ്റെ വീണ്ടും മഴ സജീവമായി

 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം മെച്ചപ്പെടുന്നു (Kerala Rain). ഇന്നും വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

കാലവര്‍ഷക്കാറ്റിൻ്റെ ഗതിയും ശക്തിയും അനുകൂലമായതോടെയാണ് തുടക്കത്തിലെ മന്ദത വിട്ട് കാലവർഷം ഉഷാറായത്.  ഇന്ന് മുതൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കൂടിയ മഴ ലഭിക്കും. തീരദേശങ്ങളിൽ തുടങ്ങി മലയോരമേഖലകളിലേക്ക് മഴ വ്യാപിക്കും എന്നാണ് പ്രവചനം. കാലവർഷം മെയ് 29ന് കേരളത്തിൽ എത്തിയെങ്കിലും കാറ്റിൻ്റെ ഗതിയും ശക്തിയും അനുകൂലമാകാത്തതിനാൽ മഴ കാര്യമായി കിട്ടിയിരുന്നില്ല. ഇതോടെ മഴ നിറയേണ്ട ജൂണ്‍ ആദ്യവാരത്തിൽ വെയിൽ കാരണം ഉഷ്ണം അനുഭവപ്പെടുന്ന അവസ്ഥയായി. മഴമേഘങ്ങളെ കേരളതീരത്തേക്ക് എത്തിക്കാൻ തക്ക ശക്തി കാറ്റിന് ഇല്ലാത്തതായിരുന്നു മഴ കുറയാൻ കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിഗമനം.

ഉത്തരേന്ത്യേക്ക് മുകളിൽ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴിയും മഴ കുറയാൻ കാരണമായി. ജൂണ്‍ ഒന്ന് മുതൽ ഇതുവരെയുള്ള കണക്ക് പ്രകാരം സാധാരണ കിട്ടേണ്ട മഴയേക്കാൾ 48 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഭേദപ്പെട്ട മഴ ലഭിച്ചത് പത്തനംതിട്ടയിലും മലപ്പുറത്തും മാത്രം. കണ്ണൂർ, ഇടുക്കി, കാസർകോട്, പാലക്കാട്, വയനാട് ജില്ലകളിൽ മഴയിൽ കാര്യമായ കുറവുണ്ടായി.

മഴ മെച്ചപ്പെട്ടാലും ഇനിയുള്ള ദിവസങ്ങളിൽ പകൽമഴ കുറയാനാണ് സാധ്യത. രാത്രി കൂടുതൽ മഴ കിട്ടും. തുടർച്ചയായുള്ള മഴയ്‌ക്ക് പകരം ഇടവിട്ട് ഇടവിട്ടുള്ള മഴയ്ക്കാണ് സാധ്യത. ഈ വർഷം സാധാരണയിൽ കുറവ് മഴയാണ് കാലവര്ഷക്കാലത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios