ചേറ്റുവയിൽ നിന്ന് 50 തൊഴിലാളികളുമായി മീൻ പിടിക്കാൻ പോയ 'കാവടി' എഞ്ചിൻ നിലച്ച് നടുക്കടലിൽ; രക്ഷയായി ഫിഷറീസ്

എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളവും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപെടുത്തി കരയിലെത്തിച്ചു. 

boat gone to fishing from Chetua with 50 workers stopped its engine in the middle of the sea ppp

അഴീക്കോട്: ചേറ്റുവയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ കാവടി എന്ന വള്ളത്തിന്റെ ‍ എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ വള്ളവും മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു.  കടലില്‍ 19 നോട്ടിക്കല്‍ മൈല്‍ അകലെ വാടാനപ്പിളളി വടക്ക് പടിഞ്ഞാറ് കടലിൽ കുടുങ്ങിയ വലപ്പാട് സ്വദേശി അരവിന്ദാക്ഷൻ എന്നയാളുടെ ഉടമസ്ഥതയിലുളള കാവടി എന്ന വള്ളവും 50 മത്സ്യ തൊഴിലാളികളെയുമാണ് രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.

രാവിലെ 09.45 മണിയോടുകൂടിയാണ് വള്ളം കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.  ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം  മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യേഗസ്ഥരായ പ്രശാന്ത് കുമാർ വിഎൻ, ഷിനിൽകുമാർ ഇആർ, ഷൈബു വിഎം എന്നിവരുടെ നേതൃത്വത്തിൽ കോസ്റ്റൽ എസ്ഐ സജീവ്കുമാർ, സിപിഎം സനീഷ്, എന്നിവരും റസ്‌ക്യൂ ഗാര്‍ഡമാരായ ഷെഫീക്ക്, പ്രമോദ്, ഫസൽ, ഷിഹബ് ബോട്ട് സ്രാങ്ക് ദേവസ്സി എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനം നടത്തി. 

ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ ചേറ്റുവയിലും ,അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനിത കെറ്റി അറിയിച്ചു.

Read more: സ്വകാര്യ ബസുകളിലെ യാത്രാ ഇളവിൽ കരുതലിന്റെ പ്രഖ്യാപനവുമായി മന്ത്രി, ഇനി ഇളവ് 40 ശതമാനം ഭിന്നശേഷിയുള്ളവർക്കും

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

22-07-2023 മുതൽ 24-07-2023 വരെ: വടക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്ത്  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 

22-07-2023 മുതൽ 26-07-2023 വരെ: കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.മേൽപ്പറഞ്ഞ  തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രതാ നിർദേശം

22-07-2023 മുതൽ 24-07-2023 വരെ:തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.  

22-07-2023:  ആന്ധ്രാപ്രദേശ് തീരം, മധ്യ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 

23-07-2023: ആന്ധ്രാപ്രദേശ് തീരം, മധ്യ  പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 

24-07-2023 മുതൽ 26-07-2023 വരെ:  ആന്ധ്രാപ്രദേശ് തീരം,  ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

24-07-2023: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 25-07-2023 മുതൽ 26-07-2023 വരെ: മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

Latest Videos
Follow Us:
Download App:
  • android
  • ios