അന്ധരായ ലോട്ടറി വിൽപ്പനക്കാരോട് കണ്ണിൽ ചോരയില്ലാതെ, കാഴ്ച പരിമിതനെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തു
വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 2000 രൂപയുടെ നഷ്ടമാണിന്ന് സംഭവിച്ചതെന്നാണ് കുഞ്ഞുമോൻ പറയുന്നത്.
തൃശ്ശൂര്‍: അന്ധരായ ലോട്ടറി വിൽപനക്കാരോട് കണ്ണിൽ ചോരയില്ലാതെ സാമൂഹിക വിരുദ്ധർ. വടക്കാഞ്ചേരി വാഴാനി റോഡിൽ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് ലോട്ടറി വിൽപ്പന നടത്തുന്ന കാഴ്ച പരിമിതനായ കുഞ്ഞുമോനെയാണ് സാമൂഹിക വിരുദ്ധർ പറ്റിച്ചത്. വലിയൊരു കെട്ട് ലോട്ടറിയിൽ നിന്ന് 50 ഓളം ലോട്ടറികൾ മാറ്റി പഴയ ലോട്ടറികൾ കെട്ടിലേക്ക് വെക്കുകയായിരുന്നെന്ന് കുഞ്ഞുമോൻ പറയുന്നു. വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 2000 രൂപയുടെ നഷ്ടമാണിന്ന് സംഭവിച്ചതെന്നാണ് കുഞ്ഞുമോൻ പറയുന്നത്.