വിപ്പ് ലംഘിച്ച് അട്ടിമറി, എൽഡിഎഫിന് വോട്ട്, ബിജെപിയിൽ നടപടി; പിലായിരി പഞ്ചായത്തിലെ 3 പേരെയും പുറത്താക്കി

അതേസമയം ബി ജെ പി അംഗങ്ങളുടെ മൂന്ന് വോട്ടിന്‍റെ ബലത്തിൽ കൂടിയുള്ള ജയം എൽ ഡി എഫിന് വേണ്ടെന്ന് സി പി എം പാലക്കാട് ഏരിയ കമ്മിറ്റി തീരുമാനമെടുത്തിരുന്നു

bjp expelled 3 members who vote for ldf in Palakkad Pirayiri Panchayat President election asd

പാലക്കാട്: പിലായിരി പഞ്ചായത്തിൽ നടന്ന വിശ്വസ പ്രമേയം വോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് അട്ടിമറി നടത്തിയവർക്കെതിരെ ബി ജെ പിയിൽ നടപടി. എൽ ഡി എഫിന്‍റെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത 3 പഞ്ചായത്ത് മെമ്പർമാരെയും ബി ജെ പി പുറത്താക്കി. സംസ്ഥാന അധ്യക്ഷന്‍റെ അനുമതിയോടു കൂടി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും 3 പേരെയും സസ്പെൻഡ് ചെയ്യുകയും, അതോടൊപ്പം പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായും ബി ജെ പി ജില്ലാ നേതൃത്യം അറിയിച്ചു.

ബിജെപി വോട്ടിലെ അട്ടിമറി ജയം, തീരുമാനം പ്രഖ്യാപിച്ച് സിപിഎം, പിരായിരി പഞ്ചായത്ത് പ്രസിഡന്‍റ് രാജിവയ്ക്കും

അതേസമയം നേരത്തെ പിരായിരി പഞ്ചായത്തിൽ ബി ജെ പി വോട്ടിലൂടെ എൽ ഡി എഫിന് ലഭിച്ച പ്രസിഡന്‍റ് സ്ഥാനത്തിൽ നിലപാട് വ്യക്തമാക്കി സി പി എം നേതൃത്വം രംഗത്തെത്തിയിരുന്നു. ബി ജെ പി അംഗങ്ങളുടെ മൂന്ന് വോട്ടിന്‍റെ ബലത്തിൽ കൂടിയുള്ള ജയം എൽ ഡി എഫിന് വേണ്ടെന്നാണ് സി പി എം പാലക്കാട് ഏരിയ കമ്മിറ്റി തീരുമാനമെടുത്തത്. പിരായിരിയിൽ എൽ ഡി എഫ് പഞ്ചായത്ത്  പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജനതാദള്‍ (എസ്) അംഗം സുഹറ ബഷീര്‍ അടുത്ത ദിവസം രാജിവയ്ക്കുമെന്നും സി പി എം പാലക്കാട് ഏരിയ കമ്മിറ്റി വ്യക്തമാക്കി.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനായി സുഹറ മത്സരിച്ചപ്പോള്‍ 11 വോട്ടുകള്‍ ലഭിച്ചിരുന്നു. എല്‍ ഡി എഫിന് പഞ്ചായത്തില്‍ എട്ട് അംഗങ്ങളാണുള്ളത്. യു ഡി എഫിനായി മത്സരിച്ച ലീഗ് അംഗം ഷെറീന ബഷീറിന് 10 വോട്ടും ലഭിച്ചിരുന്നു. ബി ജെ പിയുടെ മൂന്ന് വോട്ടുകള്‍ എല്‍ ഡി എഫിന് ലഭിച്ചുവെന്ന തിരിച്ചറിവില്‍ പ്രസിഡന്‍റായി ജയിച്ച സുഹറ ബഷീറിനോട് ഉടന്‍ രാജിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് സി പി എം ഏരിയ കമ്മിറ്റി വ്യക്തമാക്കുന്നത്. ബി ജെ പിയുടെയും എസ് ഡി പി ഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്നതാണ് എല്‍ ഡി എഫിന്റെ നയം. അതിനാല്‍ പിരായിരി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുമെന്നും സി പി എം ഏരിയ കമ്മിറ്റി വിവരിച്ചു.

പിരായിരി പഞ്ചായത്ത് പ്രസി‍ഡന്റായിരുന്ന കോണ്‍ഗ്രസിലെ എസ് സുമതിയും വൈസ് പ്രസിഡന്റായിരുന്ന ലീഗിലെ എച്ച് ഷമീറും രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടര വര്‍ഷത്തിന് ശേഷം അധികാര കൈമാറ്റം നടത്താമെന്ന ലീഗ് - കോണ്‍ഗ്രസ് ധാരണയെ തുടര്‍ന്നായിരുന്നു രാജി. തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ കോൺഗ്രസ് - ലീഗ് നേതൃത്വം എൽ ഡി എഫിനെതിരെ രൂക്ഷ വിമ‍ർശനവുമായി രംഗത്തെത്തിയിരുന്നു. സി പി എം - ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട് പരസ്യമായതായെന്നാണ് യു ഡി എഫ് വിമർശിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios