പ്രവാസിയായ ബിജെപി പ്രവർത്തകനെ കടപ്പുറത്ത് വച്ച് കൂത്തിക്കൊല്ലാൻ നോക്കിയത് ബിജെപി പ്രവർത്തകൻ, പിടികൂടി; റിമാൻഡ്

ജനുവരി 31 ന് രാത്രി നെല്ലിക്കുന്ന് കസബ കടപ്പുറത്ത് വച്ചാണ് സംഭവം നടന്നത്

BJP activist attempt to kill co worker in kasaragod asd

കാസർകോട്: പാർട്ടി പ്രവര്‍ത്തകനെ കുത്തിക്കൊലപെടുത്താന്‍ ശ്രമിച്ച ബി ജെ പിയുടെ കാസര്‍കോട് നഗരസഭാ അംഗം റിമാൻഡിൽ. 37 -ാം വാര്‍ഡായ കടപ്പുറം നോര്‍ത്തിലെ കൗണ്‍സിലര്‍ അജിത്ത് കുമാരൻ (39) നെ ആണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ജനുവരി 31 ന് രാത്രി നെല്ലിക്കുന്ന് കസബ കടപ്പുറത്ത് വച്ച് പ്രവാസിയായ ജിജു സുരേഷി (36) നെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിയെ റിമാൻഡ് ചെയ്തത്.

പെൺകുട്ടിയെ കണ്ടത് തിരുവനന്തപുരം പൊലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ; ദുരൂഹമരണം സിബിഐ അന്വേഷിക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നിരവധി കേസുകളിൽ പ്രതിയായ 23 വയസുകാരൻ അറസ്റ്റിലായി എന്നചാണ്. ഗുണ്ടാ ആക്ടിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ യുവാവാണ് പിടിയിലായത്. വെങ്ങാനൂർ  കോളിയൂർ  മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയിൽ കിച്ചു എന്ന് വിളിക്കുന്ന നിഥിനെ  (23) കോവളം പൊലീസാണ് പിടികൂടിയത്. അയൽവാസിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി മാരകമായി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും വീട്ടിൽ മാരകയുധങ്ങളും ബോംബുകളും സൂക്ഷിച്ച കേസിലുമാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നും കൊലപാതക ശ്രമം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും കോവളം എസ് എച്ച് ഒ സജീവ് ചെറിയാൻ പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിധിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കേക്കോട്ടയിൽ വെച്ച് പിടികൂടുകയായിരുന്നു. കോവളം എസ് എച്ച് ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ഇ നിസ്സാമുദീൻ, അനിൽകുമാർ, മുനീർ, സുരേന്ദ്രൻ, സുരേഷ് കുമാർ എ എസ് ഐ ശ്രീകുമാർ സിവിൽ പൊലീസ് ഓഫീസർ ശ്യാം കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ  പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios