ബൈക്കിൻ്റെ ബ്രേക്ക് പൊട്ടി കൊക്കയിലേക്ക് മറിഞ്ഞു; മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു
അന്ന് വൈകുന്നേരം അഞ്ചുമണിക്ക് എടത്തനാട്ടുകര മുണ്ടകുളത്തുനിന്ന് പൊൻപാറ ഭാഗത്തേക്ക് വരുന്നതിനിടെ ബൈക്കിന്റെ ബ്രേക്ക് പൊട്ടിയതിനാൽ റോഡിൽ നിന്ന് തെന്നി വനത്തിന്റെ താഴ്ഭാഗത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
പാലക്കാട്: ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടത്തനാട്ടുകര ചുണ്ടോട്ട്കുന്ന് ആദിവാസി നഗറിലെ ചുടലപൊട്ടി വിജയന്റെ മകൻ വിഷ്ണുവാണ് (24) മരിച്ചത്. ഡിസംബർ 27നാണ് അപകടം ഉണ്ടായത്.
അന്ന് വൈകുന്നേരം അഞ്ചുമണിക്ക് എടത്തനാട്ടുകര മുണ്ടകുളത്തുനിന്ന് പൊൻപാറ ഭാഗത്തേക്ക് വരുന്നതിനിടെ ബൈക്കിന്റെ ബ്രേക്ക് പൊട്ടിയതിനാൽ റോഡിൽ നിന്ന് തെന്നി വനത്തിന്റെ താഴ്ഭാഗത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വയനാട് പുനരധിവാസം നിർമ്മാണ ചുമതല ഊരാളുങ്കലിന്; കിഫ്കോണിനായിരിക്കും നിർമ്മാണ മേൽനോട്ടം
https://www.youtube.com/watch?v=Ko18SgceYX8