തിരുവന്തപുരത്ത് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
പന്നിയോട്, പള്ളിമുക്ക് സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഒരാളുടെ നില ഗുരുതരമാണ്.
തിരുവന്തപുരം: തിരുവന്തപുരം ആര്യനാട് - കാഞ്ഞിരം മൂട് ജംഗ്ഷന് സമീപം പള്ളിവേട്ട റോഡിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. രാത്രി 7.40 നായിരുന്നു അപകടം.
പന്നിയോട്, പള്ളിമുക്ക് സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. ഒരു മണിക്കൂർ വൈകിയാണ് ഇവരെ ഹോസ്പിറ്റലിൽ കൊണ്ട് പോയത്. ആര്യനാട് ആംബുലൻസ് ഇല്ലായിരുന്നു. കാട്ടാക്കടയിൽ നിന്ന് സ്വകാര്യ ആംബുലൻസെത്തി 8.40 നാണ് ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചത്.
Also Read: ബൈക്കില്‍ മൂന്ന് പേർ, എത്തിയത് അമിത വേഗതയിൽ; ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം