നബിദിന റാലിക്കിടെ ബൈക്ക് അപകടം; 18 കാരൻ മരിച്ചു

ഇന്ന് ഉച്ചയോടെ റാലിക്കിടെ നിയന്ത്രണം വിട്ട ബൈക്ക് കുറുവ സ്റ്റോപ്പിനടുത്തുള്ള മതിലിനടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ റാസിലിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

bike accident during nabidina rally in kannur 18-year-old died

കൊല്ലം: കണ്ണൂരിൽ നബിദിന റാലിക്കിടെയുണ്ടായ ബൈക്ക് അപകടത്തിൽ 18 കാരൻ മരിച്ചു. തോട്ടട കുറുവ പള്ളിക്ക് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് റാഫിയുടെ മകൻ റാസിലാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ റാലിക്കിടെ നിയന്ത്രണം വിട്ട ബൈക്ക് കുറുവ സ്റ്റോപ്പിനടുത്തുള്ള മതിലിനടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ റാസിലിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണമാരംഭിച്ചു.

Also Read : നബിദിന റാലിക്ക് ക്ഷേത്ര നടകളിൽ സ്വീകരണം, മതസൗഹാർദ്ദ മാതൃകയായി മാന്നാര്‍

കഴിഞ്ഞ ദിവസം, പാലക്കാട് നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെയാണ് ഷോക്കേറ്റ് കയ്യാലക്കൽ മെയ്തുണി മകൻ മുർഷിദ് ( 23 ) മരണപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മുപ്പതിനായിരുന്നു അപകടം നടന്നത്. ബൾബ് ഇടാൻ വേണ്ടി മരത്തിന്‍റെ മുകളിൽ കയറി വയർ അപ്പുറത്തേക്ക് എറിയുമ്പോളാണ് അപകടം ഉണ്ടായത്.

മു‍ർഷിദ് എറിഞ്ഞ വയർ ഇലക്ട്രിക് ലൈൻ കമ്പിയുടെ മുകളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ മുർഷിദിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തും മുമ്പ് തന്നെ മുർഷിദ് മരണപ്പെട്ടിരുന്നു. ചാലിശ്ശേരി പൊലീസ് സംഭവ സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാർ. 

Also Read :  യുപിയിൽ നബിദിന റാലിക്കിടെ ഹൈ ടെന്ഷൻ വയറിൽ നിന്ന് ഷോക്കേറ്റ് നാല് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം 

നബിദിന റാലിക്കിടെ ഉത്തർപ്രദേശിലും സമാനമായ സംഭവം ഉണ്ടായി. ഹൈ ടെന്ഷൻ വയറിൽ നിന്നും ഷോക്കേറ്റ് യുപിയില്‍ അഞ്ച് പേര്‍‍ മരിച്ചു. ബഹ്റെയ്ചിൽ ആണ് സംഭവം. ആദ്യം ഷോക്കേറ്റയാളേ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ബാക്കിയുള്ളവർക്ക് ഷോക്കേറ്റത്, രണ്ടു പേർക്ക് പരിക്കുണ്ട്. ബറവാഫത്ത് ഘോഷയാത്രയ്ക്കിടെയാണ് വൻ അപകടം. 

Also Read : പാലക്കാട്ട് യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ, നാട്ടുകാരൻ കീഴടങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios