ടാങ്കർ ലോറിയിൽ നിന്നിറങ്ങവെ കല്ലിൽ തട്ടി, അടിയിലേക്ക് വീണ ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരന് ദാരുണാന്ത്യം
ലോറിയുടെ പിന്‍ ചക്രം ദേഹത്ത് കൂടി കയറിയിറങ്ങി രജിത്ത് തല്‍ക്ഷണം മരിക്കുകയായിരുന്നു
തുറവൂര്‍: ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ മരിച്ചു. തുറവൂര്‍ വളമംഗലം നന്ദനത്തില്‍ പരേതനായ മേനോവീട്ടില്‍ വാസുദേവന്‍ പിള്ളയുടെ മകന്‍ രജിത്ത് കുമാര്‍ (47) ആണ് മരിച്ചത്. ദേശീയപാതയില്‍ പുത്തന്‍ചന്തയ്ക്കു സമീപം വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.
കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ വെയര്‍ഹൗസ് പേട്ട , തൃപ്പൂണിത്തറയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ടാങ്കര്‍ ലോറിയില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ടാങ്കര്‍ ലോറിയില്‍ നിന്നും ഇറങ്ങുന്നതിനിടെ പാതയോരത്തുള്ള കല്ലില്‍ തട്ടി ലോറിയുടെ പിന്‍ ചക്രത്തിനിടയില്‍പ്പെടുകയായിരുന്നു. ലോറിയുടെ പിന്‍ ചക്രം ദേഹത്ത് കൂടി കയറിയിറങ്ങി രജിത്ത് തല്‍ക്ഷണം മരിക്കുകയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ : ദീപ്തി , മക്കള്‍ : നിത്യാ രജിത്ത് , നന്ദന.
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു, നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു
അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കെ എസ് ആർ ടി സി ബസ് ബൈക്കില്‍ ഇടിച്ച് മലപ്പുറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു എന്നതാണ്. മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നര്‍ഷാദ് (24) ആണ് കെ എസ് ആർ ടി സി ബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. രാമനാട്ടുകര - മീഞ്ചന്ത സംസ്ഥാന പാതയില്‍ നല്ലളം പൊലീസ് സ്‌റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അബി ഷര്‍നാദും സുഹൃത്ത് കൊച്ചി സ്വദേശിയായ അബ്ദുല്‍ അസീസും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക പരിശീലന ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ കോളേജിലേക്ക് തിരികെ പോവുകയായിരുന്നു. അബി നര്‍ഷാദ് ഓടിച്ച ബൈക്കില്‍ അതേ ദിശയില്‍ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് ഇടിച്ചത്. റോഡില്‍ വീണ അബി കെ എസ് ആർ ടി സി ബസിനടിയില്‍പ്പെട്ടു പോവുകയായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ അബ്ദുല്‍ അസീസിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ്: അക്ബർ. മാതാവ്: ബിജൂനി മാലങ്ങാടന്‍, സഹോദരങ്ങള്‍: ഇഹാബ്, ഹാദി ഹസന്‍.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം