വണ്ടിയിടിച്ച് ചത്ത മുള്ളന്‍പന്നിയെ വലിച്ച് ജീപ്പിലിട്ടു, വീട്ടിലെത്തിച്ച് കറിവെച്ച് ആയുർവേദ ഡോക്ടര്‍, അറസ്റ്റ്

ബാജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുള്ളന്‍പന്നിയുടെ ഇറച്ചി കണ്ടെത്തി. പിന്നാലെയാണ് അറസ്റ്റ്.

ayurveda doctor arrested for killing Porcupine in kollam

കൊല്ലം: അഞ്ചലിൽ മുള്ളന്‍പന്നിയെ ജീപ്പ് ഇടിച്ച് കൊന്ന ശേഷം ഇറച്ചിയാക്കിയ ആയുർവേദ ഡോക്ടര്‍ അറസ്റ്റില്‍. വാളകം അമ്പലക്കര സ്വദേശി ബാജിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ മാർക്കറ്റിൽ വെറ്റില വില്‍ക്കാനായി എത്തിയതായിരുന്നു ബാജി. വാളകത്തെ സ്വകാര്യ ആശുപത്രിക്ക് സമീപമെത്തിയപ്പോൾ പാതയോരത്ത് കണ്ട മുള്ളന്‍പന്നിയെ ബോലേറോ ജീപ്പ് ഉപയോഗിച്ച് ഇടിച്ചു കൊന്നു.  ഇതേ വാഹനത്തില്‍ കടത്തികൊണ്ടുപോയി ഇറച്ചിയാക്കിയെന്നാണ് പരാതി. 

നാട്ടുകാർ ദൃശ്യങ്ങള്‍ സഹിതം വനംവകുപ്പിന് കൈമാറിയതോടെ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കേസെടുത്തു. ബാജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുള്ളന്‍പന്നിയുടെ ഇറച്ചി കണ്ടെത്തി. പിന്നാലെയാണ് അറസ്റ്റ്. ഇറച്ചിയക്കാന്‍ ഉപയോഗിച്ച വെട്ടുകത്തിയും, പാത്രവും കണ്ടെത്തി. മുള്ളന്‍പന്നിയെ കടത്തിയ ബോലേറോ ജീപ്പും വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തു.  തെളിവെടുപ്പുകള്‍ക്ക് ശേഷം പ്രതിയെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios