ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു, അടിയിൽ പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു
ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു, അടിയിൽ പെട്ടു, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു
ചേർത്തല: ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാരനാട് കാർത്തികാലയം കാർത്തികേയൻ (63 ) മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 ന് ചെങ്ങണ്ട വാരനാട് റോഡിൽ എൻഎസ്എസ് ആയൂർവേദ ആശുപത്രിക്ക് മുൻ വശമായിരുന്നു അപകടം.
ഓട്ടോയിൽ യാത്ര ചെയ്ത വിട്ടമ്മ പരിക്ക് എൽക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണം കാരണം. കാർത്തികേയനെ ഓടിക്കൂടിയ പ്രദേശവാസികൾ ഓട്ടോ ഉയർത്തി പുറത്ത് എടുത്ത് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഭാര്യ: ശോഭിനി . മക്കൾ: കനീഷ്, കവിത
Read more: നിര്‍ത്തിയിട്ട ലോറിയിൽ സവാരിക്കിടെ സൈക്കിൾ ഇടിച്ച് തിരുവനന്തപുരത്ത് പൊലീസുകാരന്‍ മരിച്ചു
അതേസമയം, കണ്ണൂർ കരുവഞ്ചാൽ വായാട്ടുപറമ്പിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. കാപ്പിമല സ്വദേശി മനീഷ് (33)ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്. കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു മനീഷ്. വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെയാണ് കാൽ തെറ്റി കിണറ്റിനകത്തേക്ക് വീണത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇയാശളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മരിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മഴ പെയ്തതിനാൽ ആ സമയത്ത് വഴുക്കൽ ഉണ്ടായിരുന്നവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പറയുന്നു.