നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; മലപ്പുറം എടപ്പാളിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

അപകടം കണ്ട് നാട്ടുകാർ ഓടിക്കൂടി പ്രജീഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

autorickshaw accident driver death in edappal malappuram

മലപ്പുറം: എടപ്പാളിൽ നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വട്ടംകുളം കാന്തള്ളൂർ സ്വദേശി പ്രജീഷ്(43)ആണ്  മരിച്ചത്. ഉച്ചയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരനുമായി പോകുന്നതിനിടെ നായ കുറുകെ ചാടുകയായിരുന്നു. പെട്ടെന്ന് സഡൻ ബ്രേക്കിട്ടതോടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടം കണ്ട് നാട്ടുകാർ ഓടിക്കൂടി പ്രജീഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാരന് നിസ്സാരമായി പരിക്കേൽക്കുകയും ചെയ്തു. പ്രജീഷിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios