ഓട്ടം കഴിഞ്ഞ് വണ്ടി കഴുകുന്നതിനിടെ ദാ ഒരു പൊതി, തുറന്നിട്ടും ഇന്ദ്രജിത്തിന്റ കണ്ണ് മഞ്ഞളിച്ചില്ല, നല്ല മാതൃക

ഓട്ടോയില്‍ മറുന്നവച്ച സ്വര്‍ണം ഉടമയ്ക്ക് തിരിച്ച് നല്കിയ നായരങ്ങാടി ഉദനിപ്പറമ്പല്‍ കോലപ്പാടത്ത് വീട്ടില്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഇന്ദ്രജിത്തിന്റെ നല്ല മനസിന് പത്തരമാറ്റ് തിളക്കം.

auto driver returned the bag containing gold

തൃശൂര്‍: പ്രാരാബ്ധങ്ങള്‍ ഏറെയുണ്ടെങ്കിലും സ്വര്‍ണാഭരണങ്ങൾ അടങ്ങിയ ബാഗ് ലഭിച്ചിട്ടും ഇന്ദ്രജിത്തിന്റെ കണ്ണ് മഞ്ഞളിച്ചില്ല. ഓട്ടോയില്‍ മറുന്നവച്ച സ്വര്‍ണം ഉടമയ്ക്ക് തിരിച്ച് നല്കിയ നായരങ്ങാടി ഉദനിപ്പറമ്പല്‍ കോലപ്പാടത്ത് വീട്ടില്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഇന്ദ്രജിത്തിന്റെ നല്ല മനസിന് പത്തരമാറ്റ് തിളക്കം. കഴിഞ്ഞ ദിവസമാണ് ഇന്ദ്രജിത്തിന്റെ ഓട്ടോയില്‍ നിന്നും സ്വര്‍ണമടങ്ങിയ ബാഗ് ലഭിച്ചത്.

ചാലക്കുടി ടൗണിലെ ഓട്ടോഡ്രൈവറായ ഇന്ദ്രജിത്ത് ഓട്ടമെല്ലാം കഴിഞ്ഞ് വീട്ടിലെത്തി ഓട്ടോ കഴുകുന്നതിനിടെയാണ് പുറകിലെ സീറ്റിലെ ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. തുറന്നുനോക്കിയപ്പോള്‍ നിറയെ സ്വര്‍ണാഭരണങ്ങളും. പിന്നെ ഒട്ടും വൈകിയില്ല ചാലക്കുടി പൊലീസ് സ്റ്റേഷനിലെത്തി ബാഗ് ഏല്‍പ്പിച്ചു. തൃശൂര്‍ സ്വദേശിയായ അമ്പിളിയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ചാലക്കുടിയിലെത്തി പൂലാനിയിലുള്ള വീട്ടിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടെയാണ് ബാഗ് മറന്നുവച്ചത്.

വീട്ടിലെത്തിയപ്പോഴാണ് 15 പവനോളം സ്വര്‍ണാഭരണങ്ങളുള്ള ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്കിയത്. പിന്നീട് പൊലീസ് പരാതിക്കാരെ വിളിച്ചുവരുത്തി ഇന്ദ്രജിത്തിന്റെ സാന്നിധ്യത്തില്‍ ബാഗ് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.

വനിത ജീവനക്കാരിയെ രാത്രി ചോദ്യം ചെയ്തത് നിയമവിരുദ്ധം; മാസപ്പടി കേസിൽ ഇഡിക്കെതിരെ സിഎംആർഎൽ ജീവനക്കാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios