തളിപ്പറമ്പിലെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ കള്ളൻ കയറി, ലാപും ഫോണും പണവും എടുത്തില്ല, ഫയലുകൾ വലിച്ചിട്ട നിലയിൽ

തളിപ്പറമ്പ് സയ്യിദ് നഗറിലെ റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കവര്‍ച്ചാ ശ്രമം

Attempted robbery at Royal English Medium School in Taliparamba Syed Nagar

കണ്ണൂർ: തളിപ്പറമ്പ് സയ്യിദ് നഗറിലെ റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കവര്‍ച്ചാ ശ്രമം. സ്‌കൂളിന്റെ മുന്‍കവാടത്തെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഷെല്‍ഫുകള്‍ കുത്തിത്തുറന്ന് ഫയലുകളെല്ലാം വലിച്ചിട്ട നിലയിലാണ്. ഫയലുകൾ സൂക്ഷിച്ച ഷെൽഫുകൾ മാത്രമാണ് തുറന്നത്. 

മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പണവും ഉള്‍പ്പെടെ വിലപിടിപ്പുള്ള നിരവധി വസ്തുക്കളുണ്ടായിരുന്നെങ്കിലും ഇവയൊന്നും നഷ്ടപ്പെട്ടില്ല. സ്‌കൂളിലെ സിസിടിവി ക്യാമറയുടെ വയറുകൾ നശിപ്പിച്ച നിലയിലാണ്. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.

Read more:സ്കൂട്ടറിലെത്തി ജനസേവന കേന്ദ്രത്തിലെ മേശപ്പുറത്തുള്ള പെട്ടിയുമായി കടന്നു, കള്ളനെ തേടി പൊലീസ്

വായ്പാ തിരിച്ചടവ് മുടങ്ങി, സിനിമാ സ്റ്റൈലിൽ മോഷ്ടിക്കാൻ കയറി; പ്രദോചനമായത് ധൂം അടക്കമുള്ള സിനിമകൾ

കോഴിക്കോട്: കോട്ടൂളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം എടപ്പാൾ സ്വദേശി സാദിഖിനെയാണ് പൊലീസ് പിടികൂടിയത്. മുൻ ജീവനക്കാരനായ ഇയാൾ സാമ്പത്തിക ബാധ്യത തീർക്കാനാണ് അമ്പതിനായിരം രൂപ കവർന്നത്. സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതി കവർച്ച ആസൂത്രണം ചെയ്തത്.

സിനിമ സ്റ്റൈലിൽ കവർച്ച നടത്തിയത് പമ്പിലെ മുൻ ജീവനക്കാരൻ സാദിഖ് തന്നെയാണ്. ബൈക്കിന്‍റെയും മൊബൈൽ ഫോണിന്‍റെയും വായ്പ തിരിച്ചടവ് മുടങ്ങി സാമ്പത്തിക ബാധ്യയേറിയപ്പോൾ പമ്പിൽ കയറി മോഷണം നടത്താൻ തീരുമാനിച്ചു. ധൂം അടക്കം ത്രില്ലർ സിനിമകൾ കണ്ടാണ് മുഖം മൂടിയും കോട്ടുമൊക്കെ ധരിച്ച് മോഷണത്തിനിറങ്ങിയത്. പമ്പിലെ ഓഫീസ് മുറിക്ക് മുകളിൽ രാത്രിയോടെ ഇയാൾ കയറിക്കൂടി. പുലർച്ചെ ഒരു ജീവനക്കാരൻ മാത്രമുള്ളപ്പോൾ താഴേക്ക് ഇറങ്ങി, മുളക് പൊടി വിതറിയ ശേഷം ജീവനക്കാരനെ കെട്ടിയിട്ട്, പോക്കറ്റിലുണ്ടായിരുന്ന പണം കവർന്നു.

പെട്രോൾ പമ്പിലെ സാഹചര്യങ്ങൾ വ്യക്തമായി അറിയാവൂന്ന ആളാകും മോഷ്ടാവ് എന്ന് പൊലീസ് ആദ്യമെ സംശയിച്ചിരുന്നു. മുൻപ് ഇവിടെ ജോലി ചെയ്തവരുടെ വിവരങ്ങൾ തേടി, ഫേസ്ബുക്ക് അക്കൗണ്ടുകൾ പരിശോധിച്ചു. ഇതിനിടെയാണ് സാദിഖിന്‍റെ ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കോട്ടും കൈയുറയുമൊക്കെ മോഷ്ടാവിന്‍റേത് തന്നെയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞ സാദിഖിനെ പിടികൂടി ചോദ്യം ചെയ്തതോടെ കവർച്ചയുടെ ചുരുളഴിഞ്ഞു. വെറും രണ്ട് ദിവസം കൊണ്ട് പ്രതിയെ പിടികൂടാൻ ആയത് പൊലീസിനും നേട്ടമായി.

Latest Videos
Follow Us:
Download App:
  • android
  • ios