പഞ്ചായത്തിന്റെ സ്ഥലത്തെ പതിനായിരങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചുകൊണ്ടുപോകാൻ ശ്രമം, നാട്ടുകാര്‍ തടഞ്ഞു
ഞ്ചായത്തു വക സ്ഥലത്തുനിന്ന പതിനായിരങ്ങൾ വിലവരുന്ന മരങ്ങൾ അനധികൃതമായി മുറിച്ചുകടത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു
തിരുവനന്തപുരം: പഞ്ചായത്തു വക സ്ഥലത്തുനിന്ന പതിനായിരങ്ങൾ വിലവരുന്ന മരങ്ങൾ അനധികൃതമായി മുറിച്ചുകടത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. ആനാട് ഗ്രാമപ്പഞ്ചായത്തിലെ മന്നൂർക്കോണം വാർഡിലെ കൂപ്പ് പ്രദേശത്തുനിന്ന മരങ്ങളാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്.
പഞ്ചായത്ത് പുതുതായി നിർമിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ നിർമിക്കുന്ന ഭൂമിയിൽനിന്നാണ് മരങ്ങൾ മുറിച്ചത്. മരങ്ങൾ ലേലം ചെയ്തു നൽകാതെയാണ് മുറിച്ചിട്ടത്. പിന്നീട് തടി ഇവിടെനിന്നു കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ തടഞ്ഞത്. ആഞ്ഞിലി ഉൾപ്പെടെയുള്ള മരങ്ങളാണ് മുറിച്ചിട്ടത്.
സർക്കാർ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കാൻ സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന്റെ അനുമതി വേണം. പഞ്ചായത്ത് ആവശ്യപ്പെടുന്ന മുറയ്ക്ക് ഇവർ സ്ഥലം സന്ദർശിച്ച് മരത്തിന് വില നിശ്ചയിച്ച് അനുമതി നൽകുകയാണ് പതിവ്. ഇവർ നിശ്ചയിച്ചുനൽകുന്ന തുകയ്ക്ക് തടി ലേലം ചെയ്തു നൽകണമെന്നാണ് ചട്ടം. പഞ്ചായത്തുവകആയതിനാൽ പഞ്ചായത്ത് നോട്ടീസ് നൽകി മരങ്ങൾ ലേലം ചെയ്യേണ്ടതായിരുന്നെങ്കിലും ഇതൊന്നും പാലിക്കാതെ മരങ്ങൾ മുറിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നു.
അതേസമയം, റോഡ് പണിയുമായി ബന്ധപ്പെട്ട പരാതി അറിയിച്ച വ്യക്തിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവ് പിടിയിലായി. വിളപ്പിൽ ചെറുകോട് മോഹന മന്ദിരത്തിൽ മോഹൻദാസി(58)നെയാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്. വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റും ചെറുകോട് വാർഡ് മെമ്പറുമായ ലില്ലി മോഹൻ്റെ ഭർത്താവ് ആണ് മോഹൻദാസ്.ചെറുകോട് തെക്കുമല റോഡിന്റെ ടാറിംഗുമായി ബന്ധപ്പെട്ട ശോചനീയാവസ്ഥ ചെറുകോട് സ്വദേശി സാജൻ പഞ്ചായത്ത് ഓവർസിയറോട് പരാതി പറഞ്ഞതിലുള്ള വിരോധത്തിൽ ആണ് ആക്രമണം എന്നാണ് പൊലീസ് പറയുന്നത്. റോഡിൻ്റെ ടാറിംഗുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇരുഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടാകുകയും അത് കല്ലേറിലും തുടർന്ന് കയ്യാങ്കളിയിലും എത്തിയിരുന്നതായി പൊലീസ് പറയുന്നു.Company logoPowered By