ഫേയ്സ്ബുക്കിൽ കമന്‍റിട്ട ബിജെപി മുൻ കൗൺസിലറുടെ വീടിനുനേരെ ആക്രമണം; യുവമോർച്ച നേതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

Attack on house of ex-BJP councilor who commented on Facebook; Yuva Morcha leader arrested in palakkad

പാലക്കാട്: പാലക്കാട് ബിജെപി മുൻ കൗണ്‍സിലറുടെ വീടിനുനേരെ ആക്രമണം. സംഭവത്തില്‍ യുവമോര്‍ച്ച മണ്ഡലം ഭാരവാഹി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. മണലി സ്വദേശിയും യുവമോർച്ച മണ്ഡലം ഭാരവാഹിയുമായ രാഹുലിന്‍റെ നേതൃത്വത്തിലായിരുന്നു അക്രമണം.

രാഹുല്‍, രാഹുലിന്‍റെ സുഹൃത്തുക്കളായ അനുജിൽ, അജേഷ് കുമാർ, സീന പ്രസാദ്, മഞ്ഞല്ലൂർ സ്വദേശിയായ അജേഷ് എന്നിവരാണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമത്തിൽ ബിജെപി മുൻ കൗൺസിലർ അച്ചുതാനന്ദൻ ഇട്ട കമന്‍റാണ് അക്രമത്തിന് കാരണം. പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

എല്ലാ ദിവസവും പലഹാരപൊതിയുമായി വരുന്ന മകൻ ഇനിയില്ല; ജോയിയുടെ വേര്‍പാടിൽ മനംതകര്‍ന്ന് അമ്മ

 

Latest Videos
Follow Us:
Download App:
  • android
  • ios