ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ടയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ

വർഷങ്ങൾക്കു ശേഷം ജലഘോഷയാത്രയിൽ 52 പള്ളിയോടങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്

aranmula uthrattathi boat race 2024  pathanamthitta collector announced holiday for all government institutions today 18th september

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. നെഹ്റു ട്രോഫി മാതൃകയിലാണ് ഇക്കുറി വള്ളംകളി. വർഷങ്ങൾക്കു ശേഷം ജലഘോഷയാത്രയിൽ 52 പള്ളിയോടങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എ, ബി ബാച്ചുകൾ ആയി തിരിച്ചാണ് മത്സരം. രാവിലെ ഒന്പതരയോടെ കളക്ടർ പതാക ഉയർത്തും. ഉച്ചയ്ക്ക് ഒന്നരയോടെ ജല ഘോഷയാത്രയും തുടർന്ന് മത്സര വള്ളംകളിയും നടക്കും.

അതേസമയം, ആറന്മുള ഉത്രട്ടാതി വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കളക്ടര്‍ പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും   സെപ്റ്റംബര്‍ 18 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പൊതുപരീക്ഷകള്‍ക്ക്  മാറ്റമില്ല. ഓണക്കാലമായതിനാൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. അതേസമയം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. ഓണത്തോട് അനുബന്ധിച്ച് തുടർച്ചയായ അവധിയിൽ ഒരു ദിവസം കൂടി ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അവധി ലഭിച്ചു.

ബസ് പെട്ടെന്ന് നിർത്തി, ബൈക്കിന്‍റെ നിയന്ത്രണം വിട്ട് മുന്നിൽ നിന്നും വന്ന ബസിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

 

 

Latest Videos
Follow Us:
Download App:
  • android
  • ios