പച്ചയും നീലയും ചുവപ്പും ഓറഞ്ചും; കോവളത്ത് കടലിന്റെ നിറംമാറുന്ന പ്രതിഭാസം, ആശങ്കയോടെ തീരം
കോവളത്ത് കടലിന്റെ നിറം മാറുന്ന ആൽഗാ ബ്ലും പ്രതിഭാസം മത്സ്യ സമ്പത്തിനെ ബാധിക്കുമെന്ന് ആശങ്ക. കടലിൽ മീനുകളെ നശിപ്പിക്കാൻ ശേഷിയുള്ള നോക്ടി ലൂക്കാ ആൽഗകളുടെ സാന്നിധ്യമുണ്ടെന്നാണ് നിഗമനം
തിരുവനന്തപുരം: കോവളത്ത് കടലിന്റെ നിറം മാറുന്ന ആൽഗാ ബ്ലും പ്രതിഭാസം മത്സ്യ സമ്പത്തിനെ ബാധിക്കുമെന്ന് ആശങ്ക. കടലിൽ മീനുകളെ നശിപ്പിക്കാൻ ശേഷിയുള്ള നോക്ടി ലൂക്കാ ആൽഗകളുടെ സാന്നിധ്യമുണ്ടെന്നാണ് നിഗമനം. തിരമലകളിലാണ് രാവിലെ പച്ചനിറത്തിലും രാത്രി നീല ചുവപ്പ് ഓറഞ്ച് നിറങ്ങളിലും തിളങ്ങുന്ന ആൽഗകളുടെ സാനിദ്ധ്യം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ പല തീരങ്ങളിലും കണ്ടിരുന്നു.
എന്നാൽ കോവളത്ത് ഇത് അധികമായി ആണ് കാണപ്പെട്ടത്. സമുദ്രാ ബീച്ചിന് സമീപമാണ് ശനിയാഴ്ച രാത്രി ഇവയുടെ വൻ സാന്നിധ്യം ദൃശ്യമായത്. കോവളം ലൈറ്റ് ഹൗസ് ബീച്ച്, ആഴിമല, അടിമലത്തുറ എന്നിവിടങ്ങളിലെ കടലിൽ കഴിഞ്ഞദിവസം പച്ചനിറം കാണപ്പെട്ടത് ആശ്ചര്യം ഉയർത്തിയിരുന്നു. ഇവ അധികമായി കാണുന്നിടത്ത് ഓക്സിജന്റെ അളവ് പെട്ടെന്ന് കുറയുമെന്നും ഇതോടെ ഈ ഭാഗത്തുള്ള മീനുകൾ ഉൾപ്പെട്ട സസ്യജന്തുജാലങ്ങൾ ചത്തുപോകുമെന്നും പറയുന്നു.
Read more: മോഷ്ടിച്ച വാഹനം വിൽക്കണം, മയക്കുമരുന്ന് വിൽപ്പന നടത്തണം, ഗോവയിലേക്ക് പോകാനിരിക്കെ പ്രതികൾ അറസ്റ്റിൽ
ഇവ പുറത്തുവിടുന്ന സ്രവം വിഷാംശമുള്ളതാണെന്നും ഇവയെ ഉടൻ നീക്കം ചെയ്തില്ല എങ്കിൽ മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. നൈട്രജന്റെയും ഫോസ്ഫറിന്റെയും അളവ് വെള്ളത്തിൽ കൂടുമ്പോൾ ആൽഗകൾക്ക് പെട്ടെന്ന് വളരാനാകുമെന്ന് പറയുന്നു. കടലിൽ ഒഴുകി നടക്കുന്ന ഇവ തിരമാലകളിൽപ്പെട്ട് കഴിഞ്ഞാൽ തിരയടിക്കുമ്പോൾ പച്ചനിറമായി കാണാൻ കഴിയുമെന്ന് കുഫോസ് അധികൃതർ പറഞ്ഞു.
Read more: വീട്ടമ്മയെ രാത്രി വീട്ടിൽ കയറി ഉപദ്രപിച്ചു, വീട് കല്ലെറിഞ്ഞ് തകര്‍ത്തു: പ്രതി പിടിയില്‍