വയനാട് ദുരിതബാധിതര്‍ക്കുള്ള കിറ്റ് കടത്തിയെന്ന് ആരോപണം; എഡിഎസ് ഉൾപ്പെടെയുള്ളവരെ തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍
ആരോപണത്തിന് പിന്നാലെ പഞ്ചായത്ത് ഓഫീസ് സിപിഎം പ്രവർത്തകർ ഉപരോധിച്ചു.
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള കിറ്റ് കടത്തി എന്ന് പരാതി. കുടുംബശ്രീ എഡിഎസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ആരോപണം. കുടുംബശ്രീ പ്രവർത്തകരെ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചു. എന്നാൽ ജില്ലാ മിഷൻ നൽകിയ കിറ്റുകൾ വാർഡുകളിൽ വിതരണം ചെയ്യാനാണ് കൊണ്ടുപോയതെന്നും സുതാര്യമായാണ് നടപടിക്രമങ്ങൾ എന്നും മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡണ്ട് ശശീന്ദ്രൻ പറഞ്ഞു.
സിപിഎം പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും പഞ്ചായത്ത് പ്രസിഡണ്ടിൻ്റ് വ്യക്തമാക്കി. ആരോപണത്തിന് പിന്നാലെ പഞ്ചായത്ത് ഓഫീസ് സിപിഎം പ്രവർത്തകർ ഉപരോധിച്ചു.
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വർണ്ണ തട്ടിപ്പ് പ്രതി കാര്‍ത്തിക്കായി ലുക്കൗട്ട് നോട്ടീസ്