ദുബായിൽ വീട്ടുജോലിക്കെത്തി, 8 വയസുകാരിക്ക് പ്രകൃതി വിരുദ്ധ പീഡനം, പുന്നപ്ര സ്വദേശിയായ യുവതി അറസ്റ്റിൽ

2021 മുതൽ 2024 വരെ പ്രവാസി മലയാളിയുടെ വീട്ടിൽ വീട്ടുജോലി ചെയ്ത സമയത്താണ് യുവതി എട്ട് വയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്

Alappuzha women held for abusing minor girl while working abroad 5 January 2025

ആലപ്പുഴ: ദുബായിൽ വീട്ടുജോലിക്കെത്തിയ ശേഷം 8 വയുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ. ദുബായിലെ അൽവർക്കയിൽ പ്രവാസി മലയാളിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന കാലത്തെ അതിക്രമത്തിനാണ് പുന്നപ്ര സ്വദേശിയായ യുവതി അറസ്റ്റിലായത്. പുന്നപ്ര തെക്ക് പഞ്ചായത്തിൽ പുതുവൽ വീട്ടിൽ ജ്യോതിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സൈക്കിളിൽ ട്യൂഷൻ ക്ലാസിലേക്ക് പോയ പത്താം ക്സാസുകാരിയെ പിന്തുടർന്നു, റോഡിൽ വെച്ച് ലൈംഗികാതിക്രമം; യുവാവ് പിടിൽ

ആലപ്പുഴയിൽ നിന്നുള്ള പ്രവാസികളുടെ വീട്ടിൽ 2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. ഈ കാലത്ത് എട്ട് വയസുകാരിയെ ജ്യോതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios