തിരുവനന്തപുരം വിമാനത്താവളത്തിലെ ചവറുകുട്ടയില്‍ എയര്‍ പിസ്റ്റള്‍
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇത് സാധാരണ ഉപയോഗിക്കുന്ന എയര്‍ പിസറ്റളാണെന്ന് കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര ടെര്‍മിനലിനുള്ളിലെ ചവറുകുട്ടയില്‍ നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെത്തി. ഡിപ്പാര്‍ച്ചര്‍ വിഭാഗത്തില്‍ വച്ചിരുന്ന ചവറുകുട്ടയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ എയര്‍ പിസ്റ്റള്‍ കണ്ടെത്തിയത്. ദുബായിലേക്ക് പോകുകയായിരുന്ന യാത്രക്കാരനാണ് പിസ്റ്റള്‍ ഉപേക്ഷിച്ചതെന്ന് സിസിടിവി പരിശോധിച്ച പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. വിമാനത്താവളം വൃത്തിയാക്കാന്‍ എത്തിയ ശുചീകരണ ജീവനക്കാരിയാണ് എയര്‍ പിസ്റ്റള്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ വിമാത്താവളം അധികൃതരെ വിവരം അറിയിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇത് സാധാരണ ഉപയോഗിക്കുന്ന എയര്‍ പിസറ്റളാണെന്ന് കണ്ടെത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് എയര്‍ പിസറ്റള്‍ ഉപേക്ഷിച്ചയാളെ കണ്ടെത്തിയത്. വിമാനത്താവളത്തിലെ പരിശോധന ഭയന്നാണ് ഇയാള്‍ പിസ്റ്റള്‍ ഉപേക്ഷിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ദുബായിലേക്ക് സന്ദര്‍ശക വിസയില്‍ പോയ ആളാണ് പിസ്റ്റള്‍ ഉപേക്ഷിതെന്ന് പൊലീസ് പറഞ്ഞു.