കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ശബരിമല സന്നിധാനത്ത്; കയ്യോടെ പിടികൂടി എക്സൈസ്

കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയശേഷം സ്ഥലം വിട്ട പ്രതിയെ ശബരിമലയിൽ നിന്ന് പിടികൂടി.മധുര സ്വദേശി രാജു ആണ് അറസ്റ്റിലായത്. പ്രതിയുടെ മൊബൈൽ ലൊക്കേഷൻ സംബന്ധിച്ച്നി ർണായക വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സന്നിധാനത്തെ തെരച്ചിൽ.

Accused on bail in ganja case arrested from Sabarimala Sannidhanam by Excise

പത്തനംതിട്ട: കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ശബരിമലയിൽ പിടിയിൽ. മധുര സ്വദേശി രാജുവിനെയാണ് സന്നിധാനം എക്സൈസ് പിടികൂടിയത്. ഫോൺ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. 2019ലാണ് നിലമ്പൂർ എക്സൈസ് ഒന്നര കിലോ കഞ്ചാവുമായി മധുര സ്വദേശി രാജുവിനെ അറസ്റ്റ് ചെയ്യുന്നത്.

രണ്ട് മാസം ജയിലിൽ കിടന്ന പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. വിസ്താരത്തിന് പലതവണ സമൻസ് അയച്ചെങ്കിലും ഹാജരാകാതെ മുങ്ങി. ഇതോടെ കോടതി വാറന്‍റ് പുറപ്പെടുവിച്ചു. നാലഞ്ച് വർഷമായി പ്രതിയെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. രാജുവിനെ പിടിക്കാൻ വ്യാപക അന്വേഷണം നടക്കവെയാണ് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ സംബന്ധിച്ച്  എക്സൈസിന് നിർണായക വിവരം ലഭിക്കുന്നത്.

രാവിലെ ഇയാളുടെ ടവർ ലൊക്കേഷൻ കാണിച്ചത് ശബരിമല. വിവരം തൊട്ട് പിന്നാലെ നിലമ്പൂർ എക്സൈസ്  സന്നിധാനം എക്സൈസിനെ അറിയിച്ചു. തുടർന്ന് സന്നിധാനം കേന്ദ്രീകരിച്ച്  വ്യാപക തെരച്ചിൽ നടന്നു. ഒടുവിൽ ഭസ്മക്കുളത്തിന്  സമീപത്ത് വച്ച് പ്രതി പിടിയിലായതെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എംഒ വിനോദ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ  അനീഷ് മോഹൻ പി, ഉദ്യോഗസ്ഥരായ ജയകുമാർ,  സൂരജ് എന്നിവർ ചേർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.


ഭസ്മക്കുളത്തിന് സമീപത്തെ ലേബർ ക്യാമ്പിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. ചോദ്യം ചെയ്യലിൽ ശുചീകരണ തൊഴിലാളിയായി രണ്ടുമാസത്തോളമായി ശബരിമലയിൽ ഉണ്ടെന്ന് പ്രതി മൊഴി നൽകി. ശബരിമല ശുചീകരണത്തിന് ഉപകരാർ ലഭിച്ച കോൺട്രാക്ടർ വഴിയാണ് രാജു സന്നിധാനത്തെത്തിയതെന്ന് വ്യക്തമായി. പ്രതി പിടിയിലായതറിഞ്ഞ് നിലമ്പൂർ എക്സൈസ് സംഘം ശബരിമലയിലേക്ക് പുറപ്പെട്ടു. പ്രതിയെ നാളെ മഞ്ചേരി എൻഡിപിഎസ് കോടതിയിൽ ഹാജരാക്കും.

ശബരിമലയിലെ ജീവനക്കാർക്കും, എത്തുന്ന ഭക്തജനങ്ങൾക്കും സമഗ്ര അപകട ഇൻഷുറൻസ്; പ്രഖ്യാപിച്ച് ദേവസ്വം ബോർഡ്

800 ബസുകൾ റെഡി; ഗതാഗതക്കുരുക്ക് ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയെന്ന് കെഎസ്ആർടിസി, മകരവിളക്ക് ഒരുക്കങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios