പുന്ന നൗഷാദ് വധം: അഞ്ച് വർഷത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ, പിടിയിലായത് ​ഗുരുവായൂരിൽ

കേസുമായി ബന്ധപ്പെട്ട് 14 പേരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 2019 ജൂണ് 30നാണ് ചാവക്കാട് പുന്നയില്‍ യൂത്ത് കേണ്‍ഗ്രസ് നേതാവായിരുന്ന നൗഷാദ് അടക്കം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.

Accused of Punna noushad murder arrested after five years

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ പാവറട്ടി പെരുവല്ലൂര്‍ സ്വദേശി കുറ്റിക്കാട്ട് നിസാമുദ്ദീ (40) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതി അഞ്ചുവര്‍ഷത്തിന് ശേഷമാണ് പിടിയിലാകുന്നത്. സംസ്ഥാന ക്രൈംബ്രാഞ്ചും, പ്രത്യേക രഹസ്യ അന്വേഷണ ദൗത്യസംഘവും സംയുക്തമായാണ് ഗുരുവായൂരില്‍നിന്ന് പ്രതിയെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് 14 പേരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 2019 ജൂണ് 30നാണ് ചാവക്കാട് പുന്നയില്‍ യൂത്ത് കേണ്‍ഗ്രസ് നേതാവായിരുന്ന നൗഷാദ് അടക്കം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇതില്‍ നൗഷാദ് കൊല്ലപ്പെടുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകനെ ആക്രമിച്ചതിലുള്ള പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Latest Videos
Follow Us:
Download App:
  • android
  • ios