Asianet News MalayalamAsianet News Malayalam

20 വർഷമായി ഒളിവിൽ; കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി പിടിയിൽ

2004 ൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമം ഉൾപ്പെടെയുള്ള അടിപിടി കേസില്‍ പ്രതിയായി ഇയാള്‍ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. 

Accused absconding in cases including murder attempt arrested after 20 years
Author
First Published Oct 10, 2024, 12:33 PM IST | Last Updated Oct 10, 2024, 12:33 PM IST

ആലപ്പുഴ: കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി 20 വർഷത്തിനു ശേഷം പോലീസ് പിടിയിൽ. എഴുപുന്ന പഞ്ചായത്ത് പാലയ്ക്കൽ വീട്ടിൽ ഷീബൻ എന്നു വിളിക്കുന്ന ഷിബു (20) ആണ് പോലീസ് പിടിയിലായത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ 2004 ൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമം ഉൾപ്പെടെയുള്ള അടിപിടി കേസില്‍ പ്രതിയായി ഇയാള്‍ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. 

കോട്ടയം, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചുവരവെയാണ് ഷിബു പോലീസ് പിടിയിലായത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഷിബുവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുത്തിയതോട് ഇൻസ്പെക്ടർ അജയ മോഹൻ, സബ്ബ് ഇൻസ്പെക്ടർ രാജീവ്, സിവിൽ പോലീസ് ഓഫീസർ മനു എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. 

അന്ധവിശ്വാസം മുതലെടുത്ത് കച്ചവടം; കാറിൽ വലിയൊരു ബാഗ്, സംശയം തോന്നി തടഞ്ഞ പൊലീസ് കണ്ടത് ഇരുതലമൂരിയെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios