എ സി റോഡ് നവീകരണം: വ്യാഴാഴ്ച മുതൽ ചരക്ക് - ദീർഘദൂര വാഹനങ്ങൾക്ക് നിരോധനം
കളർകോട് മുതൽ ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റർ ദൂരത്തിലാണ് ചരക്കു വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചത്
ആലപ്പുഴ: എ സി റോഡ് നവീകരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ചരക്ക് - ദീർഘദൂര വാഹന ഗതാഗതം നിരോധിച്ചു. തദ്ദേശവാസികൾക്ക് മാത്രം ചെറുവാഹനങ്ങളിൽ യാത്രചെയ്യാം. നിയന്ത്രണവിധേയമായി കെഎസ്ആർടിസി സർവീസ് നടത്തും. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാഴാഴ്ച (ജൂലൈ 22) മുതൽ കളർകോട് തൊട്ട് ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റർ ദൂരത്തിലാണ് ചരക്കു വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചത്. ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവ് ആണ് ഇക്കാര്യം അറിയിച്ചത്.