രോഗിയായ സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തി; കാന്റീനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
രോഗിയായ സുഹൃത്തിനെ കാണാനാണ് അബിൻ വിനു ഹോസ്പിറ്റലിൽ എത്തിയത്. തുടർന്നാണ് അപകടത്തിൽ പെടുന്നതും മരിക്കുന്നതും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ വെച്ച് ഷോക്കേറ്റു യുവാവ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനിൽ വെച്ചാണ് അപകടമുണ്ടായത്. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിൻ വിനു ഹോസ്പിറ്റലിൽ എത്തിയത്. തുടർന്നാണ് അപകടത്തിൽ പെടുന്നതും മരിക്കുന്നതും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
https://www.youtube.com/watch?v=Ko18SgceYX8