' ഇതു പോലെ ചിലരെ കണ്ടുമുട്ടുക എന്നതാണ് ഈ ജോലി നൽകുന്ന ഏറ്റവും വലിയ സംതൃപ്തി ' വൈറലായി അഗ്നിശമനസേനാ ഉദ്യോഗസ്ഥന്‍റെ കുറിപ്പ്
ഏത് വിപത് ഘട്ടത്തിലും ഒരു കൈത്താങ്ങായി ഇനിയും ഞങ്ങളുണ്ടാകും. നന്ദിവാക്കിന്റെ ഒരു ചെറു തിരിനാളമായി നിങ്ങളുടെ മുഖം എന്നുമുണ്ടാകും ഇനി മുതൽ ഞങ്ങളുടെ മനസ്സിലെന്ന് പറഞ്ഞാണ് അദ്ദേഹം തന്‍റെ കുറിപ്പവസാനിപ്പിക്കുന്നത്.
തിരുവനന്തപുരം: എത്രതന്നെ കഠിനമായിരുന്നാലും ചില ജോലികള്‍ അങ്ങനെയാണ് ആരാലും പരിഗണിക്കപ്പെടാതെ പോകും. അത് പോലൊരു അനുഭവക്കുറിപ്പാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥനായ അബ്ദുള്‍ സലാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. മഞ്ചേരിയില്‍ നിന്നും ആനക്കയം പഞ്ചായത്തിലെ ചേപ്പൂരില്‍ ഫയര്‍ അറ്റന്‍റ് ചെയ്യാന്‍ പോകുമ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്.
തീയണയ്ക്കാനായി പോകുമ്പോള്‍ ആവേശത്തോടെ കൂടെ കൂടിയ ആളെ സഹപ്രവര്‍ത്തകര്‍ക്ക് നല്ല പരിജയം. തീ അണച്ചശേഷം അയാള്‍ അടുത്ത് വന്നു പരിജയം പുതുക്കി. അഷ്റഫ്. കഴിഞ്ഞ വര്‍ഷം പന്തല്ലൂര് തേക്ക് മുറിക്കുന്നതിനിടെ പരിക്കേറ്റ് തലകീഴായി കിടന്നപ്പോള്‍ വന്ന് രക്ഷപ്പെടുത്തിയത്. കൂടെയുള്ള സഹപ്രവര്‍ത്തകരായിരുന്നു. അന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ വന്ന് തന്നെ രക്ഷിച്ചില്ലായിരുന്നെങ്കില്‍ താനിന്ന് ഈ രൂപത്തിലുണ്ടാകില്ലായിരുന്നെന്ന് അഷറഫ് ഉറച്ച് വിശ്വസിക്കുന്നു.
അബ്ദുള്‍ സലാം എഴുതുന്നു... ഇത് പോലെ ചിലരെ കണ്ടുമുട്ടുകയെന്നതാണ് ഈ ജോലി തരുന്ന ഏറ്റവും വലിയ സംതൃപ്തി. ജീവിതവൃത്തിയ്ക്കപ്പുറം ഒരുപുണ്യ പ്രവർത്തിയായി ഞങ്ങളുടെ തൊഴിലിനെ മുഹമ്മദ് അഷ്റഫ് എങ്കിലും വിലയിരുത്തുന്നു. അഷ്റഫിനെ പോലുള്ളവരുടെ വാക്കുകൾ കർമ്മ വീഥിയിൽഞങ്ങൾക്ക് പകർന്ന് തരുന്ന ഊർജ്ജം പറഞ്ഞറിയിക്കാനാവാത്തതാണെന്നും അദ്ദേഹം എഴുതുന്നു. ഏത് വിപത് ഘട്ടത്തിലും ഒരു കൈത്താങ്ങായി ഇനിയും ഞങ്ങളുണ്ടാകും. നന്ദിവാക്കിന്റെ ഒരു ചെറു തിരിനാളമായി നിങ്ങളുടെ മുഖം എന്നുമുണ്ടാകും ഇനി മുതൽ ഞങ്ങളുടെ മനസ്സിലെന്ന് പറഞ്ഞാണ് അദ്ദേഹം തന്‍റെ കുറിപ്പവസാനിപ്പിക്കുന്നത്.
അബ്ദുള്‍സലാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :
അറിഞ്ഞില്ല....
അത് അഷ്റഫായിരുന്നു........
ഇന്ന് (2-4-2019 ന് )
ഉച്ചയ്ക്ക് മഞ്ചേരി അഗ്നി രക്ഷാ നിലയത്തിൽ നിന്നും ആനക്കയം പഞ്ചായത്തിലെ ചേപ്പൂരിൽ ഒരു ഫോറസ്റ്റ് ഫയർഅറ്റന്റ് ചെയ്യാൻ പോയിരുന്നു......
വാഹനം കടന്ന് ചെല്ലാൻ നിർവ്വാഹമില്ല.
ചെങ്കുത്തായ പ്രദേശത്ത് ഒരു കിലോമീറ്റർ നടന്ന് കയറിയെത്താൻ തന്നെ വളരെ പ്രയാസപ്പെട്ടു....
നാട്ടുകാർ കുറച്ചു പേരുണ്ടായിരുന്നു കൂട്ടിന്.
അക്കൂട്ടത്തിലൊരാൾ വളരെ ആവേശത്തോടെ ഞങ്ങൾക്കൊപ്പം മലകയറാനെത്തി.
അഗ്നിശമന പ്രവർത്തനങ്ങളിൽ വളരെ സജീവമായി പങ്കാളിയായി...
സഹപ്രവർത്തകരിൽ ചിലർക്ക് ആളെ എവിടെയോ കണ്ടപരിചയം.....
തീ പൂർണ്ണമായും അണഞ്ഞ് കഴിഞ്ഞപ്പോൾ അയാൾ മെല്ലെ അടുത്തുവന്നു....
ആരോപരിചയപ്പെടുത്തി.....
ഊരക്കോട്ടിൽ
മുഹമ്മദ്അഷ്റഫ്.....
"ദാനം കിട്ടിയ ഒരു ജീവിതമാണ് എന്റേത്....
നിങ്ങളുടെ വാഹനം അവിചാരിതമായി കണ്ടപ്പോൾ കൂടെ വരാതിരിക്കാൻ തോന്നിയില്ല....
നിങ്ങൾക്കോർമ്മയുണ്ടോ എന്നറിയില്ല....
കഴിഞ്ഞ വർഷം ഏതാണ്ടിതേ സമയത്ത് പന്തല്ലൂരിനടുത്ത് തേക്ക് മരംമുറിക്കുന്നതിനിടയിൽ പരിക്കേറ്റ് തലകീഴായിക്കിടന്നത് ഞാനായിരുന്നു.... "
"അന്ന് നിങ്ങളെത്തി
യില്ലായിരുന്നെങ്കിൽ..... "
ഞങ്ങളെത്തിയില്ലെങ്കിലുംആരെങ്കിലും അഷ്റഫിനെ താഴെ ഇറക്കുമായിരുന്നു.
പക്ഷേ ഈ രൂപത്തിൽ താനുണ്ടാവുമായിരുന്നില്ലെന്ന് അഷ്റഫ് ഉറച്ച് വിശ്വസിക്കുന്നു....
ഇതു പോലെ ചിലരെ കണ്ടുമുട്ടുക എന്നതാണ്
ഈ ജോലി നൽകുന്ന ഏറ്റവും വലിയ സംതൃപ്തി.....
ജീവിതവൃത്തിയ്ക്ക
പ്പുറം ഒരുപുണ്യ പ്രവർത്തിയായി ഞങ്ങളുടെ തൊഴിലിനെ മുഹമ്മദ് അഷ്റഫ് എങ്കിലും വിലയിരുത്തുന്നു....
നന്ദി...
പ്രിയ അഷ്റഫ് താങ്കളെ പോലുള്ളവരുടെ വാക്കുകൾകർമ്മ വീഥിയിൽഞങ്ങൾക്ക് പകർന്ന്തരുന്ന ഊർജ്ജം പറഞ്ഞറിയിക്കാനാവാത്തതാണ്....
കടന്ന് ചെല്ലുക വിപൽഘട്ടങ്ങളിൽ ഒരു കൈത്താങ്ങായി ഇനിയും.....
നന്ദിവാക്കിന്റെ ഒരു ചെറു തിരിനാളമായി നിങ്ങളുടെ മുഖം എന്നുമുണ്ടാകും ഇനി മുതൽ ഞങ്ങളുടെ മനസ്സിൽ !