കണ്ണൂർ പയ്യാവൂരില്‍ ആക്രിക്കടയ്ക്ക് തീ പിടിച്ചു

ഇരിട്ടിയില്‍ നിന്നും രണ്ട് യൂണീറ്റ അഗ്നിശമന സേനാ സ്ഥലത്തെത്തി. സമീപത്തെ റൂമില്‍ സ്റ്റേഷനറി കടയും പ്രവര്‍ത്തിക്കുന്നുണ്ട്. 

A fire broke out at the shop in Payayavur Kannur fvv

കണ്ണൂർ: കണ്ണൂർ പയ്യാവൂരില്‍ ആക്രിക്കടയ്ക്ക് തീ പിടിച്ചു. പയ്യാവൂര്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തിനു സമീപത്തുള്ള കടയ്ക്കാണ് തീ പിടിച്ചത്. ഇരിട്ടിയില്‍ നിന്നും രണ്ട് യൂണീറ്റ് അഗ്നിശമന സേനാ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.  സമീപത്തെ റൂമില്‍ സ്റ്റേഷനറി കടയും പ്രവര്‍ത്തിക്കുന്നുണ്ട്. 

നടുറോഡിൽ എസ്‌യുവിക്ക് തീപിടിച്ചു, ചാമ്പലായത് സുരക്ഷാ സമ്പന്നനായ ചൈനീസ് കരുത്തൻ, സഹായം തേടി ഉടമ!

കഴിഞ്ഞ ദിവസം മലപ്പുറത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തമുണ്ടായിരുന്നു. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ്  തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു. ഇന്നലെ പുലർച്ചെ 5:45 ഓടെയാണ് അപകടം സംഭവിച്ചത്. ഇരുനില കെട്ടിടത്തിൽ മുഴുവനായും തീപടർന്നു പിടിക്കുകയായിരുന്നു.

സൗദി അറേബ്യയില്‍ വൻ മയക്കുമരുന്ന് വേട്ട; വിദേശികള്‍ ഉള്‍പ്പെടെ ഏഴംഗ സംഘം പിടിയില്‍

അപകട സമയത്ത് ജീവനക്കാരാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. എഞ്ചിൻ ഓയിൽ അടക്കം കടയിലുണ്ടായിരുന്നതാണ് തീ ആളിപ്പടരാൻ കാരണം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അഗ്നിശമന സേനയുടേയും പൊലീസിന്‍റെയും പരിശോധന പിന്നീട് നടക്കും. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

 

Latest Videos
Follow Us:
Download App:
  • android
  • ios