ലൈസൻസ് സസ്‍പെന്‍റ് ചെയ്തു, മദ്യപിച്ച് വീണ്ടും ബസ് ഓടിക്കാനെത്തി, ഡ്രൈവര്‍ പിടിയില്‍
നേര്യമംഗലം സ്വദേശി അനിൽകുമാർ ആണ് പിടിയിലായത്. കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടർന്ന് അനില്‍ കുമാറിന്‍റെ ലൈസൻസ് സസ്‌പെന്‍റ് ചെയ്തിരുന്നു.
കൊച്ചി: അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്‌പെന്‍റ് ചെയ്യപ്പെട്ട ഡ്രൈവർ മദ്യപിച്ചു ബസ് ഓടിക്കുന്നതിനിടെ തൃക്കാക്കരയില്‍ പിടിയിൽ. നേര്യമംഗലം സ്വദേശി അനിൽകുമാർ ആണ് പിടിയിലായത്. കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടർന്ന് അനില്‍ കുമാറിന്‍റെ ലൈസൻസ് സസ്‌പെന്‍റ് ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ന് വാഹനം ഓടിക്കാൻ അനില്‍ വീണ്ടുമെത്തിയത്. ബസിന്‍റെ പെർമിറ്റ് റദ്ദാക്കാൻ ശുപാർശ ചെയ്യുമെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. ഇയാളെ വൈദ്യ പരിശോധനക്ക് ശേഷം ജാമ്യത്തിൽ വിട്ടു.