മുറിക്കുന്നതിനിടെ മരം മറുവശത്തേക്ക് വീണു, വീടിനു സമീപം നോക്കിനിന്ന 12വയസുകാരന് ദാരുണാന്ത്യം
ഇന്ന് ഉച്ചക്കാണ് ആലപ്പുഴ വള്ളികുന്നം കാഞ്ഞിപ്പുഴയില്‍ ദാരുണമായ അപകടമുണ്ടായത്
ആലപ്പുഴ: മരം മുറിക്കുന്നതിനിടെ 12വയസുകാരന് ദാരുണാന്ത്യം. വീടിന് സമീപത്ത് മരം മുറിക്കുന്നത് നോക്കി നില്‍ക്കുന്നതിനിടെ കുട്ടിയുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു. ആലപ്പുഴ വള്ളികുന്നം കാഞ്ഞിപ്പുഴ കൊല്ലന്‍റെ വടക്കതില്‍ അഷ്റഫ് -തസ്നി ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹസന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് ദാരുണമായ അപകടമുണ്ടായത്. വീടിന് സമീപത്തെ മരം മുറിക്കുന്നത് നോക്കി നില്‍ക്കുകയായിരുന്നു മുഹമ്മദ് അഹസന്‍. മരം മറിയുന്നതിനുവേണ്ടി തയ്യാറാക്കിയ ഭാഗത്തേക്ക് വീഴാതെ കുട്ടി നിന്നിരുന്ന ഭാഗത്തേക്ക് മരം മറിഞ്ഞുവീഴുകയായിരുന്നു. മുറിച്ച മരം വടം കെട്ടി വലിച്ചിരുന്നെങ്കിലും മരം അപ്രതീക്ഷിതമായി മറുദിശയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
Readmore..ജെഡിഎസ് കേരള ഘടകം ഇടതുമുന്നണിയില്‍ തുടരും, സിപിഎമ്മിന്‍റെ അംഗീകാരം തേടേണ്ടതില്ലെന്ന് മാത്യു ടി തോമസ്
വെട്ടിക്കൊണ്ടിരിക്കെ പുളിമരം അപ്രതീക്ഷിതമായി മറുവശത്തേക്ക് വീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം: പള്ളത്ത് വെട്ടിക്കൊണ്ടിരുന്ന പുളിമരം വീണ് വീട്ടമ്മ മരിച്ചു. പള്ളം ബുക്കാന റോഡിൽ മലേപ്പറമ്പിൽ മേരിക്കുട്ടിയാണ് (56) മരിച്ചത്. ഇവർക്കൊപ്പം നിന്ന ഷേർളി, സ്മിത എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. വടം കെട്ടി വലിച്ചു മാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി മറ്റൊരു വശത്തേയ്ക്ക് മറിയുകയായിരുന്നു. ഈ സമയത്ത് വീട്ടുമുറ്റത്ത് സംസാരിച്ച് നിൽക്കുകയായിരുന്നു മേരിക്കുട്ടിയും, ഷേർളിയും, സ്മിതയും. ഇവർക്കിടയിലേയ്ക്കാണ് മരം മറിഞ്ഞു വീണത്. സ്മിതയും ഷേർളിയും ഓടിമാറിയെങ്കിലും മേരിക്കുട്ടിയുടെ ശരീരത്തിലേയ്ക്കാണ് മരം വീണത്. തല്ക്ഷണം മരണം സംഭവിച്ചു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേയ്ക്കു മാറ്റി.