9 വയസുകാരി ലക്ഷാധിപതി, പിന്നിലെ രഹസ്യം! അച്ഛന്റെ പേഴ്സിൽ നിന്ന് ഫാത്തിമ നോട്ടെടുക്കുന്നത് മിഠായി വാങ്ങാനല്ല

പത്ത് രുപ നോട്ട് കുട്ടിവെച്ച് അച്ഛന് ഫോൺ വാങ്ങി നൽകി. വണ്ടിയുടെ അറ്റകുറ്റപ്പണിക്ക് പണം നൽകി. രണ്ട് വർഷം മുൻപാണ് ഇരുപത് രൂപ നോട്ടിനോട് ഇഷ്ടം കൂടിയത്. മകളുടെ ഈ സാമ്പാദ്യ ശീലത്തിൽ അച്ഛനും അഭിമാനമാണ്

9 year old become super girl and saved 1 lakh inspiration for all

മലപ്പുറം: പുതിയ ഇരുപത് രൂപ നോട്ടുകളോടുള്ള ഇഷ്ടം ഒരു 9 വയസുകാരിയെ ലക്ഷാധിപതിയാക്കി മാറ്റി. മലപ്പുറം തുവ്വൂർ സ്വദേശി ഫാത്തിമ നശ്വയാണ് ഈ സമ്പാദ്യക്കാരി. അച്ഛന്റെ പഴ്സിൽ നിന്നും ഫാത്തിമ നശ്വ 20 രൂപ നോട്ടെടുക്കുന്നത് മിഠായി വാങ്ങാനല്ല. ഇങ്ങനെ എടുക്കുന്നത് ഒക്കെ കൂട്ടിവെച്ചു നശ്വ സ്വരുക്കൂട്ടിയത് 1,03,000 രൂപയാണ്. ഇത് ആദ്യത്തെ സമ്പാദ്യം അല്ല. ചില്ലറ പൈസ ചേ‍ർത്തുവെച്ച് ഈ മിടുക്കി പണ്ടൊരു പാവ വാങ്ങി.

പത്ത് രുപ നോട്ട് കുട്ടിവെച്ച് അച്ഛന് ഫോൺ വാങ്ങി നൽകി. വണ്ടിയുടെ അറ്റകുറ്റപ്പണിക്ക് പണം നൽകി. രണ്ട് വർഷം മുൻപാണ് ഇരുപത് രൂപ നോട്ടിനോട് ഇഷ്ടം കൂടിയത്. മകളുടെ ഈ സാമ്പാദ്യ ശീലത്തിൽ അച്ഛനും അഭിമാനമാണ്. ഇനിയും ഈ സ്വരുക്കൂട്ടൽ തുടരുമെന്നാണ് ഫാത്തിമ നശ്വ പറയുന്നത്. പണം കൊണ്ട് നടത്താനായി ആഗ്രഹങ്ങൾ ഏറെയുണ്ട് ഈ കൊച്ച് മിടുക്കിക്ക്. സാമ്പാദ്യത്തിന്‍റെ പുതിയ പാഠം പകർന്നു നൽകുകയാണ് ഈ ഒമ്പത് വയസുകാരി.

ഒരു മര്യാദ വേണ്ടേ..! കൈമലർത്തിയ റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണം, നിയമപോരാട്ടത്തിൽ വിജയിച്ച് ദമ്പതികൾ

'രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു', ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios