മുത്തച്ഛന്‍റെ 88 വയസുള്ള പരിചയക്കാരൻ, എൽകെജിയിലും 2-ാം ക്ലാസ്സിലും പഠിക്കുന്ന സഹോദരിമാരെ ഉപദ്രവിച്ചു; അറസ്റ്റ്

പെൺകുട്ടികളുടെ മരണപ്പെട്ട മുത്തച്ഛന്‍റെ പരിചയക്കാരനായ വാസുദേവൻ ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടികളെ ചൂഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

88 year old Vasudevan arrested under POCSO case for sexual abuse against two minor girl vkv

അയിരൂർ: തിരുവനന്തപുരത്ത് എൽ.കെ.ജി യിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ച വൃദ്ധനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല പാളയംകുന്ന് സ്വദേശി  വാസുദേവൻ (88) ആണ് അറസ്റ്റിലായത്.  സഹോദരിമാരായ പെൺകുട്ടികളെ ഇവരുടെ വീട്ടിൽ വച്ചാണ് ഇയാൾ ഉപദ്രവിച്ചത് എന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളുടെ മരണപ്പെട്ട മുത്തച്ഛന്‍റെ പരിചയക്കാരനായ വാസുദേവൻ ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്നു. 

ഈ സമയത്താണ്  പ്രതി കുട്ടികളെ ചൂഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. നാലു വയസ്സും ഏഴ് വയസ്സുമുള്ള കുട്ടികൾ ആണ് അതിക്രമത്തിന് ഇരയായത്. സ്കൂളിൽ വിഷാദത്തിൽ ഇരുന്ന് ഇളയ കുട്ടിയോട് ഇത് ശ്രദ്ധയിൽപ്പെട്ട ടീച്ചർ കാര്യങ്ങൾ തിരക്കുകയും തുടർന്ന് കുട്ടി വിവരങ്ങൾ ടീച്ചറിനോട് പറയുകയുമായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിനെ അറിയിച്ചു. 

ഇവർ നടത്തിയ കൗൺസിലിംഗിൽ ആണ് ഇളയ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത്‌ വേദന ഉള്ളതായി കുട്ടി കൗണ്സിലിംഗിൽ പറയുകയും ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈൻ അധികൃതർ വിവരം അയിരൂർ പൊലീസിൽ അറിയിച്ചതിന് പിന്നാലെയാണ് വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. വാസുദേവനെതിരെ പൊലീസ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. 

Read More : 'ആരോഗ്യ ഇൻഷുറൻസ് ശരിയാക്കാം', പെൺകുട്ടിയെ ഗുരുവായൂരിലെത്തിച്ചു, വാടക വീടെടുത്ത് പീഡനം; പ്രതിക്ക് ജീവപര്യന്തം

Latest Videos
Follow Us:
Download App:
  • android
  • ios