ഹംദാന്‍റെ ദേഹത്തേക്ക് കല്ല് വീണത് മഴയിൽ മണ്ണിടിഞ്ഞ്, ഏഴുവയസുകാരന്‍റെ വിയോഗത്തിൽ വിതുമ്പി നാട്

കുട്ടികളുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയിൽ കുതിർന്നു നിന്ന കല്ല് വീഴുകയായിരുന്നു.

7 year old boy died after stone fell on him while playing in malappuram vkv

മലപ്പുറം: ഏഴുയസുകാരന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ വേദനയിലാണ് വളാഞ്ചേരി എടയൂരുകാർ. കഴിഞ്ഞ ദിവസമാണ്  കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടിൽ ഹംസയുടെ മകൻ ഏഴ് വയസുകാരനായ മുഹമ്മദ് മരണപ്പെട്ടത്. എടയൂരിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്തേക്ക് തെന്നി വീഴുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. കുട്ടികളുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയിൽ കുതിർന്നു നിന്ന കല്ല് വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ വളാഞ്ചേരിയിലെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊളമംഗലം എം.ഇ.ടി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഹംദാൻ. സഹീറയാണ് മാതാവ്.

Read More : കാൽനടയാത്രക്കാരന്‍റെ കൈ ഹാന്‍റലിൽ തട്ടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; തലയ്ക്ക് പരിക്കേറ്റയാൾ മരിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios