യുവാവ് 2 കിലോ കഞ്ചാവുമായി പിടിയിലായി, പിന്നാലെ വീട്ടിൽ പരിശോധിച്ചപ്പോൾ ഞെട്ടി, കണ്ടെത്തിയത് 7.35 കിലോ കഞ്ചാവ്

പിടിയിലാകുമ്പോള്‍ കൈവശം രണ്ട് കിലോയോളം കഞ്ചാവ് ഉണ്ടായിരുന്നു. ഇതോടെ പ്രതിയില്‍ നിന്നും ആകെ 9.35 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

7  kg of cannabis found from the residence of young man who was caught with cannabis earlier

കോഴിക്കോട്: കഴിഞ്ഞ ദിവസം രാമനാട്ടുകരയില്‍ നിന്ന് കഞ്ചാവുമായി അറസ്റ്റ് ചെയ്ത യുവാവ് താമസിച്ചിരുന്ന വീട്ടില്‍ നിന്നും 7.35കിലോ ഗ്രാം കഞ്ചാവ് കൂടി കണ്ടെടുത്തു. കോഴിക്കോട് ജില്ലയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ കാസര്‍കോട് ബദിയടുക്ക കോബ്രാജ ഹൗസില്‍ ശ്രീജിത്തിന്റെ മുറിയില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കുറ്റിക്കാട്ടൂരിലാണ് ഇയാള്‍ വാടകക്ക് താമസിച്ചിരുന്നത്. 

പിടിയിലാകുമ്പോള്‍ കൈവശം രണ്ട് കിലോയോളം കഞ്ചാവ് ഉണ്ടായിരുന്നു. ഇതോടെ പ്രതിയില്‍ നിന്നും ആകെ 9.35 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് താമസിക്കുന്ന സ്ഥലത്ത് കഞ്ചാവ് സൂക്ഷിച്ച കാര്യം പൊലീസിന് ബോധ്യമായത്. പതിനെട്ടാം വയസ്സില്‍ ശ്രീജിത്ത് ഹോട്ടല്‍ ജോലിക്കായി കോഴിക്കോട്ടേക്ക് വന്നതാണെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ജില്ലയിലെ ലഹരി മാഫിയയുടെ പ്രധാന കണ്ണിയായി മാറുകയായിരുന്നു.

ചെറിയ പൊതികളിലാക്കി പാളയം ഭാഗത്ത് വില്‍പന നടത്തുന്നതായിരുന്നു തുടക്കത്തില്‍ ചെയ്തിരുന്നത്. പിന്നീട് കിലോക്കണക്കിന് കഞ്ചാവ് എത്തിച്ച് വിപന വ്യാപിപ്പിക്കുകയായിരുന്നു. കാറ്ററിംഗ് നടത്തിപ്പുകാരനെന്ന വ്യാജേന ജില്ലയുടെ പല ഭാഗങ്ങളിലും വാടകയ്ക്ക് മുറിയെടുത്ത് താമസിക്കുന്നതായിരുന്നു ശ്രീജിത്തിന്റെ രീതി. താമസിക്കുന്ന സ്ഥലത്ത് തന്നെയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

സൈറ്റിലെത്തിയ 'പണിക്കാരൻ', പ്ലംബിങ് സാധനങ്ങൾ ചാക്കിലാക്കി പോയി, എത്തിയത് വ്യാജ നമ്പറിലുള്ള സ്കൂട്ടറിൽ, പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios