നിർമ്മാണം നടക്കുന്ന വീടിനകത്ത് നിന്ന് ദുർഗന്ധം വമിച്ചു; കാരണം തേടിയെത്തിയ നാട്ടുകാർ കണ്ടത് 60-കാരന്റെ മൃതദേഹം

പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും

60 year old man found dead inside a home under construction at Kozhikode kgn

കോഴിക്കോട്: നാദാപുരം അഹമ്മദ് മുക്കിൽ നിർമാണം നടക്കുന്ന വീട്ടിൽ  അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. എളയിടം സ്വദേശി പാലോള്ളതിൽ അമ്മദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അഞ്ച് ദിവസമായി പാലോള്ളതിൽ അമ്മദിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ ഈ വീടിനകത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios