പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; ഒളിവിൽ പോയ പ്രതി രാത്രി രഹസ്യമായി വീട്ടിലെത്തി, കയ്യോടെ പിടികൂടി പൊലീസ്

പട്ടികജാതിയിൽ പെട്ട പന്ത്രണ്ടുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അയൽവാസി പിടിയിൽ. മണ്ണഞ്ചേരി സ്വദേശിയായ 58കാരനാണ് അറസ്റ്റിലായത്

58 year old neighbor arrested in pocso case sexual assault against 12 year old girl in alappuzha

ആലപ്പുഴ: പട്ടികജാതിയിൽ പെട്ട പന്ത്രണ്ടുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അയൽവാസി പിടിയിൽ. 58കാരനാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നവംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. മണ്ണഞ്ചേരി പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. കഴി‍ഞ്ഞ ദിവസം രാത്രി പ്രതി രഹസ്യമായി വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്. പ്രതി വീട്ടിലെത്തിയത് അറിഞ്ഞ് സ്ഥലത്തെത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അയൽവാസിയായ 58കാരനായ പ്രതി പെണ്‍കുട്ടിയുടെ വീട്ടിൽ പലപ്പോഴായി വന്നിരുന്നു. പെൺകുട്ടിയുടെ മടിയിലിരുന്ന അനുജനായ കുഞ്ഞിനെ ഓമനിക്കാനെന്ന വ്യാജേന സമീപിക്കുകയും ശേഷം ഇയാൾ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി രക്ഷിതാക്കളോട് ഇക്കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് പൊലീസ് കേസെടുത്തത് അറിഞ്ഞ് പ്രതി ഒളിവിൽ പോവുകയായിരുന്നു. പൊലീസ് കേസെടുത്ത് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു

റിപ്പോർട്ടർ ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു; 'കലോത്സവ റിപ്പോര്‍ട്ടിങിൽ ദ്വയാര്‍ത്ഥ പ്രയോഗം നടത്തി'

 

Latest Videos
Follow Us:
Download App:
  • android
  • ios