സുല്‍ത്താന്‍ബത്തേരിയില്‍ കരിക്ക് പറിക്കാനായി വീട്ടുവളപ്പിലെ തെങ്ങില്‍ കയറിയ 55കാരന്‍ വീണുമരിച്ചു

ഉടന്‍ ബത്തേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

55 year old man fell and died after climbing coconut tree Sultan Bathery ssm

സുല്‍ത്താന്‍ബത്തേരി: കരിക്ക് പറിക്കാനായി വീട്ടുവളപ്പിലെ തെങ്ങില്‍ കയറിയ കുടുംബനാഥന്‍ വീണുമരിച്ചു. സുല്‍ത്താന്‍ബത്തേരി തൊടുവെട്ടി ഒതയോത്ത് വീട്ടില്‍ (ഐശ്വര്യനിവാസ്) പി ഒ ബാലരാജ് (55) ആണ് മരിച്ചത്. 

ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. അപകടമറിഞ്ഞ് ഓടിയെത്തിയ പരിസരവാസികളും വീട്ടുകാരും ചേര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ ബത്തേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: ഐശ്വര്യ, അരവിന്ദ് രാജ്. മരുമകന്‍: ഹബിന്‍ദാസ് (വൈത്തിരിയിലെ സബ്ജയില്‍ ജീവനക്കാരനാണ്)
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios