മരുന്നുവാങ്ങാന്‍ പോകവെ ബസില്‍ വെച്ച് അസുഖം കൂടി, ആശുപത്രിയിലെത്തും മുമ്പ് ഹൃദ്രോഗിയായ ഗൃഹനാഥന് ദാരുണാന്ത്യം
ബസിലുണ്ടായിരുന്നവര്‍ മധുവിനെ ഉടനെ തന്നെ കോതംഗലം ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇടുക്കി: ഹൃദ്രോഗത്തിനു മരുന്നുവാങ്ങാന്‍ ആശുപത്രിയിലേക്ക് പോകവെ ബസില്‍ വെച്ചുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ഗൃഹനാഥന് ദാരുണാന്ത്യം. കുഞ്ചിത്തണ്ണി മുട്ടുകാട് പറമ്പേല്‍ മധു (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കോതമംഗലത്തെ ആശുപത്രിയിലേക്കു ചികിത്സക്കായി പോകുമ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. ബസില്‍ വെച്ച് മധുവിന് അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു.
തുടര്‍ന്ന് ബസിലുണ്ടായിരുന്നവര്‍ ഇയാളെ ഉടനെ തന്നെ കോതംഗലം ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഐ.എന്‍.റ്റി.യു.സി ബൈസണ്‍വാലി മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു മധു. കഴിഞ്ഞ 30 വര്‍ഷത്തോളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ജിജി മുട്ടുകാട് ആശാരിപറമ്പില്‍ കുടുംബാംഗം. മക്കള്‍: ഗോകുല്‍, ഗോപിക, ദേവിക. മരുമകന്‍: വിഷ്ണു.
Read More : നീല കളറുള്ള ഓൾട്ടോ കാർ, കൊല്ലത്തെ പമ്പിലേക്ക് ഓടിച്ച് കയറ്റി, വട്ടം ചുറ്റി യുവാവിന്‍റെ അഭ്യാസം; അന്വേഷണം