Asianet News MalayalamAsianet News Malayalam

തണ്ണിത്തോട് റബർ തോട്ടത്തിന്‍റെ അരികിലുള്ള ഇടക്കാട്; സൂക്ഷിച്ചിരുന്നത് 520 ലിറ്റർ കോട, പിടിച്ചെടുത്ത് എക്സൈസ്

തണ്ണിത്തോട് വി കെ പാറ പ്ലാന്‍റേഷൻ കോർപ്പറേഷൻ വക റബർ തോട്ടത്തിന്‍റെ അരികിലുള്ള ഇടക്കാട്ടിൽ കന്നാസൂകളിലും പടുതാക്കുളത്തിലുമായി സൂക്ഷിച്ചിരുന്ന 520 ലിറ്റർ കോടയാണ് പിടിച്ചെടുത്തത്.

50 litre ingredients to make arrack seized
Author
First Published Oct 4, 2024, 9:49 PM IST | Last Updated Oct 4, 2024, 9:49 PM IST

കോന്നി: മലയോര മേഖലയിലെ വ്യാജ ചാരായം തേടിയിറങ്ങിയ എക്സൈസിന് കാണാൻ കഴിഞ്ഞത് വൻ കോട ശേഖരം. തണ്ണിത്തോട് വി കെ പാറ പ്ലാന്‍റേഷൻ കോർപ്പറേഷൻ വക റബർ തോട്ടത്തിന്‍റെ അരികിലുള്ള ഇടക്കാട്ടിൽ കന്നാസൂകളിലും പടുതാക്കുളത്തിലുമായി സൂക്ഷിച്ചിരുന്ന 520 ലിറ്റർ കോടയാണ് കോന്നി അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ പി ബിനേഷും സംഘവും ചേർന്ന് പിടികൂടിയത്. പ്രതികളെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, തൃശൂരിൽ പരോളില്‍ ഇറങ്ങിയ ചാരായം വാറ്റിയ കൊലക്കേസ് പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. റെയ്ഡിന് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ആളൂര്‍ സ്വദേശി  കരുവാന്‍ വീട്ടില്‍ സതീഷാണ് (40) ചാരായം വാറ്റുന്നതിനിടയില്‍ പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ടത്. ഭാര്യാ പിതാവ് ആളൂര്‍ പൈക്കാട്ട് വീട്ടില്‍ സുകുമാരനെ (65) പൊലീസ് പിടികൂടി. 

ആളൂര്‍  സെന്‍റ്  ജോസഫ് ദേവാലയത്തിന് സമീപത്തുള്ള സതീഷിന്റെ വീട്ടില്‍ ചാരായം വാറ്റുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം റെയ്ഡിന് എത്തി. പൊലീസ് എത്തിയതറിഞ്ഞ സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. 55 ലിറ്റര്‍ ചാരായവും 620  ലിറ്റര്‍ വാഷും ചാരായം നിറയ്ക്കുന്നതിനായി ഒരു ലിറ്റര്‍ വീതം കൊള്ളുന്ന 79 പ്ലാസ്റ്റിക് ബോട്ടിലുകളും രണ്ട് കന്നാസുകളും 500 ലിറ്ററിന്‍റെ മൂന്ന് വീപ്പകളും ഒരു ഗ്യാസ് അടുപ്പും ഒരു ഗ്യാസ് സിലിണ്ടറും പൊലീസ് പിടിച്ചെടുത്തു. സിപിഎം പ്രവര്‍ത്തകനായ മാഹിനെ ആശുപത്രിയില്‍വച്ച് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതിയായ സതീഷ് ബിജെപി പ്രവര്‍ത്തകനാണ്. തവനൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വരികയായിരുന്നു.

കൈക്കൂലി വാങ്ങിയതിന് കയ്യോടെ പൊക്കി; സര്‍വീസിലെ അവസാന ദിനം തിരികെയെത്തി വിരമിച്ച് അസിസ്റ്റന്‍റ് എഞ്ചിനീയര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios