റോഡ് മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; കുഞ്ഞുമകളെ കാർ ഇടിച്ചു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടം

വൈകീട്ട് 3 മണിയോടെയാണ് സംഭവം

5 year child dies in palakkad mannarkkad car accident asd

പാലക്കാട്: മണ്ണാർക്കാട് അരിയൂർ കണ്ടമംഗലത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് 5 വയസ്സുകാരി മരിച്ചു. കോട്ടോപ്പടം കുണ്ടുകണ്ടത്തിൽ വീട്ടിൽ നിഷാദിന്‍റെ മകൾ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. വൈകീട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വിദ്യാർഥിനി പെട്ടെന്ന് കുഴഞ്ഞുവീണു; ആശുപ്രത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

ബൈക്ക് നിയന്ത്രണം വിട്ട് കടയുടെ ചുവരില്‍ ഇടിച്ച് കയറി; യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

അതേസമയം തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വെള്ളറട ആനപ്പാറയ്ക്കു സമീപം നിയന്ത്രണംവിട്ട ബൈക്ക് കടയുടെ ചുവരിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌. നെടുമങ്ങാട് കാച്ചാണി ഊന്നൻപാറ വാഴവിള വീട്ടിൽ കുട്ടപ്പന്റെയും അനിതയുടേയും മകൻ അനീഷ്(28) ആണ്‌ മരിച്ചത്‌. സംഭവ സമയം അനീഷാണ് ബൈക്ക്‌ ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന കാച്ചാണി സ്വദേശി ജയകൃഷ്ണനാണ്‌ (24) പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ആനപ്പാറ-ആറാട്ടുകുഴി റോഡിൽ മാവുവിളയിലെ വളവിലായിരുന്നു അപകടം. നെട്ട ഭാഗത്തുനിന്ന് ആനപ്പാറയിലേക്ക്‌ വരികയായിരുന്ന ബൈക്ക് സമീപത്തുള്ള കടയുടെ ചുവരിലേക്കിടിച്ചു കയറുകയായിരുന്നു. അനീഷിന്റെ തലയ്ക്കും ജയകൃഷ്ണന്റെ കാലിനുമാണ് പരിക്കേറ്റത്. നനാട്ടുകാരുടെ സഹായത്തോടെ ഇവരെ ആനപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും അനീഷിനെ രക്ഷിക്കാനായില്ല. ആര്യയാണ് മരിച്ച അനീഷിന്റെ ഭാര്യ: മകൻ ആദിഷ്‌.

അതേസമയം മറ്റൊരു അപകടത്തിൽ മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന കുറ്റൻ പാറ കാറിന്റെ ഡ്രൈവർ സീറ്റിനോട്  ചേർന്ന്  ഇടിച്ച് ഡ്രൈവറിന്റെ കാലിന് ഗുരുതരപരിക്കേറ്റു. മൂന്നാര്‍ അന്തര്‍ സംസ്ഥാനപാതയില്‍ പെരിയവര റോഡിലാണ് സംഭവം. സൂര്യനെല്ലി സ്വദേശി അന്തോണി രാജിനാണ് ആണ് പരിക്കേറ്റത്.  തലനാരിഴക്കാണ് കൂടുതൽ അപകടങ്ങൾ ഒഴിവായത്. മൂന്നാര്‍ ഉതുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയില്‍ പെരിവാര റോഡില്‍ മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന പാറ വാഹനത്തിന്റെ ഒരു വശത്തടിക്കുകയായിരുന്നു. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. 

Latest Videos
Follow Us:
Download App:
  • android
  • ios