വർക്ക് ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച 45-കാരൻ അറസ്റ്റിൽ
ആലപ്പുഴ, അടിമാലി, മാന്നാർ തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
കൊച്ചി: ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴ എരമല്ലിക്കര ഓത്തറത്ത് വീട്ടിൽ സുജേഷ് കുമാർ (45) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ന് പുലർച്ചെ കോതമംഗലം കുത്തു കുഴിയിലുള്ള വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്.
ആലപ്പുഴ, അടിമാലി, മാന്നാർ തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. എസ്.എച്ച്.ഒ സി.എൽ. ഷാജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ ബൈജു പി ബാബു, എ എസ് ഐ രാജേഷ്, എസ്.സി.പി.ഒ മാരായ ജോസ് ബെന്നോ തോമസ്, സലീം പി ഹസ്സൻ എന്നിവരാണ് ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം