കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്ക് കൊവിഡ്; എയര്‍ ഇന്ത്യ ജീവനക്കാരടക്കം ഏഴ് പേര്‍ക്ക് രോഗമുക്തി

 ഇവര്‍ നാലുപേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കോഴിക്കോടേയ്ക്ക് എത്തിയവരാണ്. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂരിലെ ആറ് എയര്‍ഇന്ത്യാ ജീവനക്കാരും ചികിത്സയിലായിരുന്ന 33 വയസ്സുള്ള ഫറോക്ക് സ്വദേശിയും ഇന്ന് രോഗമുക്തി

4 more covid 19 confirmed in kozhikode seven gets recovered

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന്  4 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് അഴിയൂര്‍ സ്വദേശികള്‍ക്കും ഒരു ഏറാമല സ്വദേശിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി വ്യക്തമാക്കി. ഇവര്‍ നാലുപേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കോഴിക്കോടേയ്ക്ക് എത്തിയവരാണ്. അതേസമയം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂരിലെ ആറ് എയര്‍ഇന്ത്യാ ജീവനക്കാരും ചികിത്സയിലായിരുന്ന 33 വയസ്സുള്ള ഫറോക്ക് സ്വദേശിയും ഇന്ന് രോഗമുക്തി നേടി.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ആദ്യത്തെ അഴിയൂര്‍ സ്വദേശി (36 വയസ്സ്) മെയ് 28 ന് ചെന്നൈയില്‍ നിന്ന് ബസില്‍ യാത്രചെയ്ത് 29 ന് അഴിയൂരിലെ വീട്ടിലെത്തിയ ശേഷം നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഴിയൂര്‍ സ്വദേശികളായ മറ്റ് രണ്ട് പേര്‍ (49, 57 വയസ്സ്) മെയ് 21 ന് കാറില്‍ ഗുജറാത്തില്‍ നിന്ന് യാത്ര പുറപ്പെട്ട് 23 ന് അഴിയൂരിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ക്കും സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

കൊവിഡ് സ്ഥിരീകരിച്ച നാലാമത്തെ വ്യക്തിയായ ഏറാമല സ്വദേശി (38) മെയ് 27 ന് കാറില്‍ ചെന്നൈയില്‍ നിന്നു യാത്ര പുറപ്പെട്ട് ഏറാമലയിലെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ചികിത്സയ്ക്കായി നാലു പേരെയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയത്.

ഇതോടെ രോഗം സ്ഥിരീകരിച്ച കോഴിക്കോട്സ്വദേശികളുടെ എണ്ണം 96 ആയി. 44 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണപ്പെട്ടു. ഇപ്പോള്‍ 51 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 20 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 27 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 2 പേര്‍  കണ്ണൂരിലും ഒരു എയര്‍ഇന്ത്യ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.  

കൂടാതെ ഒരു മലപ്പുറം സ്വദേശിയും രണ്ട് വീതം കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍ സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്.  ഇന്ന് 414 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 6663 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6387 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6291 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 276 പേരുടെ ഫലമാണ് ഇനി ലഭിക്കാനുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios