കൈയിൽ വടിവാളും ഇരുമ്പ് പൈപ്പും, വണ്ടാനത്തെ ഹോട്ടലിൽ കയറി അക്രമം, ഭീഷണി; യുവാവ് പിടിയിൽ

ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കുകയും, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് നേരെ വടിവാൾ വീശി കൊന്നു കളയുമെന്ന് ഇസഹാക്ക് ഭീഷണി മുഴക്കുകയും ചെയ്തു. 

22 year old youth arrested for attacking hotel owner in alappuzha

അമ്പലപ്പുഴ: ആലപ്പുഴയിൽ ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. വണ്ടാനം വൃക്ഷവിലാസം തോപ്പ് ഇസഹാക്കിനെ (22)യാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്.  വണ്ട‍ാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്ത് ഭാര്യയും ഭർത്താവും നടത്തിവരുന്ന ഹോട്ടലിലാണ് വടിവാൾ, ഇരുമ്പ് പൈപ്പ് എന്നിവയുമായി കഴിഞ്ഞ 23 ന് രാത്രിയാണ് യുവാവ് ആക്രമണം നടത്തിയത്. 

ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കുകയും, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് നേരെ വടിവാൾ വീശി കൊന്നു കളയുമെന്ന് ഇസഹാക്ക് ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഹോട്ടലുടമ പൊലീസി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. പുന്നപ്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജി രാജിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ മാഹിൻ, സിവിൽ പൊലീസ് ഓഫീസർ ജിനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇസഹാക്കിനെ റിമാൻഡ് ചെയ്തു. 

Read More : 'അമ്മ ചോര വാർന്ന് മരിക്കുന്നത് കണ്ടു നിന്ന അഖിൽ, ഒടുവിലെ ലൊക്കേഷൻ ദില്ലി, ഫോണും വിറ്റു; 4 മാസമായി ഒളിവിൽ

Latest Videos
Follow Us:
Download App:
  • android
  • ios