Asianet News MalayalamAsianet News Malayalam

ആഡംബര വീട്ടിലെ രഹസ്യ അറയിൽ 200 കുപ്പികൾ, 12 ബ്രാൻഡുകൾ, ഡ്രൈ ഡേ കച്ചവടം പൊടിപൂരം, 'വരുമാനം' ഒരു ലക്ഷം രൂപ

റെയ്ഡ് നടക്കുന്ന സമയത്തും ധാരാളം ആളുകൾ മദ്യം വാങ്ങാൻ ബാലചന്ദ്രന്‍ നായരുടെ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു.

200 bottle foreign liquor kept for dry day seized in Thiruvananthapuram SSM
Author
First Published Nov 2, 2023, 12:38 PM IST | Last Updated Nov 2, 2023, 12:38 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഞാണ്ടൂർകോണത്ത് ഡ്രൈ ഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടി.  ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ബാലചന്ദ്രൻ നായരുടെ (52) വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യ ശേഖരം പിടികൂടിയത്. ആഡംബര വീട്ടിലെ രഹസ്യ അറകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. 

200 കുപ്പികളിലായി സൂക്ഷിച്ച 134.75 ലിറ്റർ മദ്യമാണ് പിടികൂടിയത്. മുന്തിയ ഇനം വിദേശ മദ്യം ഉൾപ്പെടെ 12 ഇനം ബ്രാന്‍ഡുകൾ ഇവിടെ നിന്നും കണ്ടെത്തി. റെയ്ഡ് നടക്കുന്ന സമയത്തും ധാരാളം ആളുകൾ മദ്യം വാങ്ങാൻ വന്നുകൊണ്ടിരുന്നു. ചില്ലറ വില്പനയിൽ ഒരു ലക്ഷത്തോളം രൂപ ലഭിക്കുമെന്ന് ബാലചന്ദ്രൻ നായര്‍ പറഞ്ഞു. 

ഫേസ് ബുക്കിലൂടെ പരിചയം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, യുവാവിന് 20 വര്‍ഷം തടവ്

പോത്തൻകോട് ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിയ ശേഷം ഈ പ്രദേശത്ത് അനധികൃത മദ്യ വില്‍പ്പന വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു. നർകോട്ടിക് സെൽ ഡി വൈ എസ് പി രാസിത്തിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ്, സഗോക് ടീമും പോത്തൻകോട്  പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios