വടാട്ടുപാറയിലെത്തിയ സഞ്ചാരികൾ പുഴയിൽ മുങ്ങിത്താഴ്ന്നു; കണ്ടെത്താനായില്ല, തെരച്ചിൽ നിർത്തി

സന്ധ്യയായിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ വെളിച്ചക്കുറവ് മൂലം തെരച്ചിൽ നിർത്തി. തെരച്ചിൽ നാളെ പുനരാരംഭിക്കും

2 drowned on river at kothamangalam kgn

കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിത്താഴ്ന്നു. പലവൻപടി പുഴയിലാണ് അപകടം നടന്നത്. വിനോദസഞ്ചാരത്തിനായി ഇവിടേക്ക് വന്ന തോപ്പുംപടി സ്വദേശികളായ രണ്ട് പേരാണ് അപകടത്തിൽ പെട്ടത്. ആകെ അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. തോപ്പുംപടി സ്വദേശികളായ ആന്റണി ബാബു, ബിജു എന്നിവരെയാണ് പുഴയിൽ കാണാതായത്. ഫോട്ടോ എടുക്കുന്നതിനിടയിൽ കാൽ വഴുതി പുഴയിൽ വീണ് മുങ്ങിത്താഴ്ന്നുവെന്നാണ് വിവരം. കോതമംഗലത്ത് നിന്ന് അഗ്നി രക്ഷ സേനാംഗങ്ങളും മുങ്ങൽ വിദഗ്ദ്ധരും എത്തി ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും രണ്ട് പേരെയും കണ്ടെത്താനായില്ല. സന്ധ്യയായിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ വെളിച്ചക്കുറവ് മൂലം തെരച്ചിൽ നിർത്തി. തെരച്ചിൽ നാളെ പുനരാരംഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios