2 കാൽനടയാത്രക്കാരെ ഇടിച്ചിട്ട്, മതിലിൽ ഇടിച്ച് മറിഞ്ഞു; കോഴിക്കോട് ബൈക്ക് അപകടത്തിൽ 19കാരന് ദാരുണാന്ത്യം

അപകടം നടന്നയുടനെ ഷാനവാസിനെ കോഴിക്കോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഷാനവാസിനെ രക്ഷിക്കാനായില്ല

19 year old dies in Kozhikode bike accident

കോഴിക്കോട്: കോഴിക്കോട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശി ഷാനവാസ്(19) ആണ് മരിച്ചത്. വെള്ളയിൽ ഭട്ട് റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. 2 കാൽനടയാത്രക്കാരെ ഇടിച്ചതിന് ശേഷം ബൈക്ക് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും 2 കാൽനടയാത്രക്കാർക്കും പരിക്കേറ്റു. അപകടം നടന്നയുടനെ ഷാനവാസിനെ കോഴിക്കോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഷാനവാസിനെ രക്ഷിക്കാനായില്ല.

Latest Videos
Follow Us:
Download App:
  • android
  • ios