തിരുവനന്തപുരത്ത് 17 കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പുത്തൻവീട്ടിൽ പരേതനായ അനിൽകുമാർ സുനിത ദമ്പതികളുടെ മകൾ അനാമികയെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്.

17 year old girl committed suicide in thiruvananthapuram peyad

തിരുവനന്തപുരം: തിരുവനന്തപുരം പേയാട് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ പരേതനായ അനിൽകുമാർ സുനിത ദമ്പതികളുടെ മകൾ അനാമികയെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

സ്കൂൾ അവധി ആയതിനാൽ വീട്ടിൽ തന്നെ ഉണ്ടായിരുന്ന കുട്ടി, അമ്മയും സഹോദരനും പുറത്ത് പോയ സമയത്താണ് ജീവനൊടുക്കിയത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

(പ്രതീകാത്മക ചിത്രം)

Also Read: വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, സംഭവം നാട്ടുകാരറിഞ്ഞു, നാണക്കേട് ഭയന്ന് ആത്മഹത്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios