റെയിൽവേ സ്റ്റേഷനിൽ പൂട്ട് പൊളിച്ച് മോഷണം, ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിനകത്ത് സൂക്ഷിച്ച പണം നഷ്ടപ്പെട്ടു
റെയിൽവേ സ്റ്റേഷനിലെ ബുക്കിംഗ് ഓഫീസിൻ്റെ വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
തിരുവനന്തപുരം : വർക്കല ഇടവ റെയിൽവേ സ്റ്റേഷനിൽ പൂട്ട് പൊളിച്ച് മോഷണം. സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിനകത്ത് മേശയിൽ സൂക്ഷിച്ചിരുന്ന 15,221 രൂപ നഷ്ടപ്പെട്ടു. റെയിൽവേ സ്റ്റേഷനിലെ ബുക്കിംഗ് ഓഫീസിൻ്റെ വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അയിരൂർ പൊലീസും ഫോറൻസിക് വിഭാഗവും, വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.