പറവൂരിൽ 13.89 ഗ്രാം എംഡിഎംഎ പിടികൂടി; ഇരുപതുകാരൻ അറസ്റ്റിൽ

നോർത്ത് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എംഒ വിനോദും പാർട്ടിയും ചേർന്നാണ് ഇയാളെ പിടികൂടിയത്.

14  grams of MDMA seized in Paravur 20 year old man arrested

കൊല്ലം: പറവൂരിൽ 13.89 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പറവൂർ സ്വദേശിയായ അശ്വന്ത്(20) ആണ് അറസ്റ്റിലായത്. നോർത്ത് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എംഒ വിനോദും പാർട്ടിയും ചേർന്നാണ് ഇയാളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)  അനില്‍കുമാര്‍ കെഎച്ച്, സിവിൽ എക്സൈസ് ഓഫീസര്‍മാരായ ടിഎ രതീഷ് കുമാര്‍, ജെറിൽ ടിഎസ്‌, സമൽ ദേവ് പിഎസ്‌, വനിത സിവിൽ എക്സൈസ് ഓഫീസർ  വിജു വിപി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പൗലോസ് ജേക്കബ്  എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

അതേസമയം, കൽപ്പറ്റയിൽ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. അരമ്പറ്റക്കുന്ന് വൈപ്പടി ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് നാല് ലിറ്റർ ചാരായവുമായി ജയചന്ദ്രൻ വിഎം എന്നയാൾ പിടിയിലായത്. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി, ലത്തീഫ് കെഎം, സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, സജിത്ത്, അനീഷ് ഇബി, വനിത സിവിൽ എക്സൈസ് ഓഫീസർ ബിന്ദു കെകെ എന്നിവർ പങ്കെടുത്തു.

രാവിലെ വീട്ടിൽ നിന്ന് ഓട്ടോയുമായി ഡ്രൈവറെ കാണാതായി; തെരച്ചിലിൽ വെള്ളായണി കായലിൽ മൃതദേഹം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios