നിരന്തരം ഭീഷണി, മരണമൊഴി; കാസർകോട് കാമുകൻ പീഡിപ്പിച്ച പത്താം ക്ലാസുകാരി ജീവനൊടുക്കി
കാമുകനായ അൻവറിന്‍റെ നിരന്തരമായുള്ള ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ മരണമൊഴി.
കാഞ്ഞങ്ങാട്: കാസർകോട് കാമുകൻ പീഡിപ്പിച്ച പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽപുത്തൂർ സ്വദേശികളായ അൻവർ, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. കാമുകനായ അൻവറിന്‍റെ നിരന്തരമായുള്ള ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ മരണമൊഴി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More : 'അന്ന് ആരും ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല, ജീവനൊടുക്കാൻ തോന്നി'; വ്യാജ പോക്സോ പരാതി, അധ്യാപകന് ഒടുവിൽ നീതി